ഗവ.എച്ച് .എസ്.എസ്.മണത്തണ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
ഹിന്ദി ക്ലബ്ബ്

ജൂൺ അവസാന വാരത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. 10 A ക്ലാസിലെ ആൻ മരിയ ക്ലബ്ബ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു.പ്രേം ചന്ദ് ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് ആദ്യ വാരത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കഥ-കവിതാ രചന മത്സരങ്ങൾ നടത്തുകയും സമ്മാന ദാനം നടത്തുകയും ചെയ്തു. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബംഗങ്ങളുടെ ഒരു ദേശഭക്തിഗാനാലാപനം നടത്തി. സെപ്റ്റംബർ - 14, ഹിന്ദി ദിനാചരണത്തിനായി ആ ദിവസം അസംബ്ലി ഹിന്ദിയിൽ നടത്താൻ തീരുമാനിച്ചു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ നടത്തുന്നതായിരിക്കും.