ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്ത് അപ്പു എന്നൊരു കുട്ടി ഉണ്ടായിരന്നു. അനുസരണ തീരെയില്ലാത്തൊരു കുട്ടി.ആരു പറഞ്ഞാലും അനുസരിക്കുകയേയില്ല'. മണ്ണിലും പൊടിയിലുമൊക്കെ കളിച്ച് കൈ കഴുകാതെ ഭക്ഷണം കഴിക്കും. കുളിക്കാനൊക്കെ മടിയാണ്. നഖമൊന്നും മുറിക്കില്ല. എല്ലാം തോന്നിയ പടിയാണ് ചെയ്യുക. ഒരു ദിവസം ഭയങ്കരവയറു വേദനയും ഛർദിയുമായി അവൻ ആശുപത്രിയിൽ പോയി. അച്ഛനും അമ്മയും ഡോക്ടറോട് കാര്യങ്ങൾ വിശദമായി പറഞ്ഞു. എല്ലാം കേട്ട ശേഷം ഡോക്ടർ പറഞ്ഞു നമുക്കവനെ നേരെയാക്കാം. അൽപസമയത്തിനു ശേഷം ഡോക്ടർ അവൻ്റെ അടുത്ത് ചെന്നു 'എന്താ അപ്പൂസെ ഇപ്പോൾ എങ്ങനെയുണ്ട്? അവൻ പറഞ്ഞു കുഴപ്പമില്ല വയറുവേദന ചെറുതായിട്ടുണ്ട്. ഡോക്ടർ ഒന്നു മൂളി.മോൻ ആഹാരത്തിനു മുമ്പ് കൈകഴുകാറുണ്ടോ? ഡോക്ടർ ചോദിച്ചു
ഇല്ല അവൻ മറുപടി നൽകി.
ഈ നഖമൊക്കെ ഒന്നു വൃത്തിയാക്കി വെക്കണ്ടേ? ഡോക്ടർ വീണ്ടും ചോദിച്ചു
'അവൻ ചോദിച്ചു അതൊക്കെ എന്തിനാ?
ഡോക്ടർ പറഞ്ഞു അതൊക്കെ ആവശ്യമാണ്. ഇതൊന്നും ചെയ്യാത്തതു കൊണ്ടാണ് മോനിപ്പോൾ ഇവിടെ കിടക്കേണ്ടി വന്നത്. മണ്ണിലും പൊടിയിലുമൊക്കെ കളിച്ച് കൈകഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ അണുക്കൾ നിന്റെ ശരീരത്ത് കയറും. കൈ കഴുകുമ്പോൾ അവ നശിച്ചുപോകും. നഖം മുറിക്കാതിരുന്നാൽ അതിന്റെ ഇടയിൽ ചെളി കയറി അതും നമ്മുടെ വയറിലെത്തും. മോന് ഇപ്പോൾ വയറുവേദന വരാനും ഇതൊക്കെയാണ് കാരണം'. ഞാൻ പറഞ്ഞത് മനസ്സിലായോ?
അവൻ തലയാട്ടി.
വ്യക്തി ശുചിത്വം നാം പാലിക്കണം. ആരോഗ്യത്തിന് അത് അത്യാവശ്യമാണ്. ഒപ്പം പരിസര ശുചിത്വത്തിലും ശ്രദ്ധ വേണം. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി വെക്കണം. ഇനി എന്തു വേണമെന്ന് മോൻ തീരുമാനിക്കണം. ഡോകടർ പറഞ്ഞു നിർത്തി.
അപ്പു പറഞ്ഞു 'ഇനി മുതൽ ഞാൻ നല്ല കുട്ടിയാകും. ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കും.ഡോക്ടർ അവനൊരു പുഞ്ചിരി നൽകി. അന്നു മുതൽ പിന്നീടങ്ങോട്ട് അവൻ നല്ല കുട്ടിയായി വളർന്നു

ശിൽപ സെബാസ്റ്റ്യൻ
6 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ