ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/കൊറോണ വന്ന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്ന കാലം

നല്ല കാലമല്ലിത് നല്ല നാളുമല്ലിത്
നാടായ നാടൊക്കെ രോഗകാലമാണിത്
കൊറോണഎന്ന രോഗമാങ്
ചൈനയിൽ പടർന്നതാ
പടർന്നു വന്ന രോഗമിന്നു
നമ്മളുടെ നാട്ടിലും
ഐസൊലേഷൻ വാർഡിലാക്കി
രോഗികളെ നോക്കുവാൻ
ഡോക്ടറുണ്ട് , നഴ്സുമുണ്ട്
ആധുനിക ശാസ്ത്രവും
പ്രായമുള്ള ആളുകളെ
നല്ലവണ്ണം നോക്കണം
കുഞ്ഞു കുഞ്ഞു മക്കളെയും
നല്ലവണ്ണം നോക്കണം
കൈകൾ രണ്ടും കഴുകണം
മാസ്കുകൾ ധരിക്കണം
ഒരുമയോടെ നിന്നുവെന്നാൽ
രോഗമുക്തി നേടിടാം
തുരത്തണം കൊറോണയെ
ഒരുമയോടെ നിന്നിടാം

അസ്ന ഹസ്സൻ. എ.കെ
9E ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത