കൊറോണ എന്ന മഹാമാരി
ലോകത്തെയാകെ വിഴുങ്ങുമ്പോൾ
ലോക ജനതതിയാകെ തന്നെ
വിറങ്ങലിച്ചു നിൽക്കുന്നു.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾക്കൊന്നായി മുന്നേറാം
കൂടി ഇരിക്കാതെ അകന്നിരുന്നുo
ആരോഗ്യ പ്രവർത്തകരുടെ
നിർദ്ദേശങ്ങൾ പാലിച്ചും
ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ
ഒന്നിച്ച് ഒന്നായി പോരാടാം.
പ്രളയം നിപ്പ വന്നപ്പോൾ
ലോകത്തിനാകെ മാതൃകയായി
പ്രതിരോധിച്ചോരു കേരളനാട്
കൊറോണയെന്ന ഈ മഹാമാരിയെ
തുടച്ചുനീക്കും കട്ടായം..