ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


ജനനിബിഡമായൊരു വീചിയിൽ നിന്നിതാ
പൊട്ടിപുറപ്പെട്ട് കോവിഡ് എന്നാ പദം
കണ്ണാൽ തിരഞ്ഞതും കാണ്മതില്ലേങ്കിലും
അറിവുന്നു ഞാൻ സദാ നിന്റെ വിപത്തുകൾ
      നാം തൻ കരങ്ങളിൽ മൗനമായ് കുടിയേറി
      കാർന്നു തിന്നുന്നു നീ ജീവനെന്നും സദാ
     എന്നിൽ നിന്നവളിൽ നിന്നവരിൽ നിന്ന് ദിനം
     പ്രതിഫലിക്കുന്നു നിൻ വ്യഥയറ്റ സഞ്ചാരം
ഈ ലോകമാകെ പൊരുതിടുന്നു ഒന്നായ്
കീടമേ നിൻ ശൃംഖലയിന്നു തകർക്കാൻ
ഭയം തെല്ലുമഭികാമ്യമല്ലെന്നു ഓർക്കുകിൽ
ജാഗ്രത വേണമീ കാണാതെ തുരത്തുവാൻ

 

നസ്രിയ
V A ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത