ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/അക്ഷരവൃക്ഷം/വീണ്ടും ഒരു അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും ഒരു അതിജീവനം

പ്രളയം തകർത്തയീ മലയാള നാടിനെ
പുതുതായി വന്നു തഴുകീ കൊറോണ

ലോകം വിറപ്പിച്ചോരീ മഹാ മാരി
കേരള നാടിനെയും പുണരുന്നിതാ

എത്രയോ ജീവൻ കവർന്നോരാപ്രളയത്തെ
തോൽപ്പിച്ചു ജീവിച്ചവർ മലയാളികൾ

തകരില്ല തളരില്ല മാരിതൻ
മുന്നിലും
കരളുറപ്പിന്റെയീ പാതയിലൂടെ നാം

ദുരന്തമാ പ്രളയത്തെ ഇല്ലാതെയാക്കുവാൻ
ഒരുമിച്ചു മലയാള നാടിന്റെ മക്കൾ

അതുപോലെയീ മഹാ മാരിയും മാറ്റിടാം
വീട്ടിലിരുന്നു ഈ ലോക്ക് ഡൌൺ കാലത്ത്

തുപ്പരുത് നമ്മൾ പൊതുവാം സ്ഥലങ്ങളിൽ
മാസ്ക് ധരിക്കുക എവിടെയും നമ്മൾ

പുറത്തിറങ്ങാതെ സ്വഭവനത്തിലിരിക്ക നാം
ഈ മഹാമാരിയെ പിടിച്ചു കെട്ടീടുവാൻ

വീട്ടിലിരുന്നുകൊണ്ടാദരമേകിടാം
നാടിനായ് ജീവിതം അർപ്പിച്ചവർക്കായി

നമ്മൾ തുരത്തിടുമീ
മഹാ മാരിയെ
കാരണം ഇത് കരളുറപ്പുളള മലയാളം
 
 

ആര്യ അനിൽക്കുമാർ
9 ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത