ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/ഫ്രീഡം ഫെസ്റ്റ്

വിജ്ഞാനത്തിന്റെയും, നൂതനമായ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ 2023 ഓഗസ്റ്റ് 12മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്ന സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ (ഫ്രീഡം ഫെസ്റ്റ് 2023) പ്രചരണാർത്ഥം അഞ്ചാലുംമൂട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

9ന് സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ  സ്വതന്ത്ര വിജ്ഞാന സന്ദേശം വായിച്ചു.

10ന് പ്രാക്കുളം ഗവണ്മെന്റ് എൽ പി സ്കൂളിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പരിശീലനവും, പരിചയപ്പെടലും സംഘടിപ്പിച്ചു.

11 ന് സ്കൂളിൽ ഐ ടി കോർണർ ഒരുക്കുകയും സമീപ പ്രദേശത്തുള്ള എൽ. പി, യു. പി സ്കൂളുകളിലെ(ഗവണ്മെന്റ് എൽ പി എസ് അഞ്ചാലുംമൂട്, മുരുന്തവേളി എൽ പി എസ് )കുട്ടികൾക്ക് പരിശീലനം നൽകി. കൈറ്റിൽ നിന്നും ലഭ്യമായിട്ടുള്ള ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, റാസ്പ്ബെറി കിറ്റുകൾ, ഉപയോഗിച്ചുള്ള പരിശീലനവും, ജിയോജിബ്ര, ജിക്രോമ്പിസ്, സ്ക്രാച്ച് തുടങ്ങിയ സോഫ്റ്റ്‌വെയർ പരിശീലനവും സംഘടിപ്പിച്ചു.

ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു.

{'