ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അക്ഷരവൃക്ഷം/ഓർക്കുക ഇതെന്നും

ഓർക്കുക ഇതെന്നും..

പ്രകൃതി പഠിപ്പിക്കുന്നു
പാഠം മനുഷ്യർക്ക്
ഭാവിതൻ ഉത്തമ
ജീവിതത്തിനായ് (2)
പ്രകൃതിയെ നൊമ്പര-
പ്പെടുത്തുമി പ്രവൃത്തികൾ
ജീവലോകത്തിന്
ദുരിതമായല്ലോ....
അതു നാമിന്നു കാണുന്നു
ലോകമെല്ലാം.......

ശാസ്ത്രം വളർത്തി വലുതാക്കിയൊരായു-
ധങ്ങൾക്കൊന്നുമേ
ചെറിയൊരണുവിനെ
ചെറുക്കുവാൻ
പര്യാപ്തമല്ലയോ....

എന്നു മനുഷ്യാ....നീ
ശാസ്ത്രത്തെയൊക്കെയും പാരിനു ഗുണമേകീടുന്നുവോ,
അന്നേ മനുഷ്യൻ മനുഷ്യനാകൂ .....
അന്നേ മനുഷ്യൻ മനുഷ്യനാകൂ....

ഓർക്കുക ഇതെന്നുമേ
മുന്നിലൂടെ,
ഭാവിതൻ ഉത്തമ ജീവിതത്തിനുനാം. (2)

 

നന്ദിത.എസ്
9 ഗവ:എച്ച്. എസ്.എസ് ഓമല്ലൂർ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത