ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 - 22 വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം July 22 ന് ഓൺലൈൻ  വഴി സംഘടിപ്പിച്ചു. പൈ ദിനം March 14 ആണെങ്കിലും മാസം, ദിവസം എന്ന ക്രമത്തിൽ എടുക്കുമ്പോൾ July 22 പൈ ദിനമായി ആചരിക്കുന്നു. മാത് സ് ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചത് 2016 -17 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ. T.G സുരേഷ് സർ ആണ്.

ഗണിത ക്ലബ്ബിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ കുട്ടികൾക്ക് ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നല്കുന്നു.

  ഡിസംബർ 22 - ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു. ആ ദിവസം കുട്ടികൾ , ഗണിത ശാസ്ത്ര ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം , രാമാനുജന്റെ ജീവചരിത്രം , രാമാനുജൻ സംഖ്യയുടെ പ്രത്യേകത, ഗണിതത്തിന്റെ പ്രാധാന്യം എന്നിവ സ്കൂളിൽ അവതരിപ്പിച്ചു. ഗണിത ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു.