കൊറോണ നാട് വാണീടും
കാലം
മനുഷ്യരെല്ലാം വീട്ടിൽ തന്നെ...
അടിയും പിടിയും ഒന്നുമില്ല
വാഹനാപകടങ്ങളൊ തീരെയില്ല..
ഒത്തുകൂടാനും കുടിച്ചാടാനും നാട്ടിൻ പുറങ്ങളിൽ ആരുമില്ല..
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നില്ല..
ഫാസ്റ്റ് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല..
കള്ളനുമില്ല കൊള്ളയുമില്ല
ആഡംബര വിവാഹങ്ങളൊട്ടില്ലതാനും.
എല്ലാവരും വീട്ടിൽ ഒതുങ്ങി
നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും..
തിക്കും തിരക്കും ഒന്നുമില്ല
അന്തരീക്ഷ മലിനീകരണമോ തീരെയില്ല..
എല്ലാവരും ഒരു മനസ്സായി
അകന്നു നിന്നാൽ നമ്മൾ
ജയം വരിക്കുക തന്നെ
ചെയ്യും.