ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രശസ്തരും പ്രഗത്ഭരുമായ ആയ നിരവധി വ്യക്തിത്വങ്ങൾ ആയാലും, കലാകായിക സാംസ്കാരിക പെരുമ ആയാലും മറ്റേതൊരു ഒരു പ്രദേശത്തോട് കിടപിടിക്കാൻ കഴിയുന്ന ഇന്ന് ചെറുതെങ്കിലും ഒരുപാട് ഒരുപാട് സവിശേഷതകളുള്ള നമ്മുടെ ആയാപറമ്പ് ഗ്രാമം ഈ കൊച്ചു ഗ്രാമത്തെ കുറിച്ചുള്ള  അറിവുകൾ   സ്കൂൾ വിക്കിയുടെ ചരിത്രത്താളുകളിൽ അവതരിപ്പിക്കുന്നു.

വയലുകളാൽ സമൃദ്ധമായിരുന്നു ഈ ഗ്രാമം കാലാന്തരത്തിൽ ഏറിയപങ്കും പറമ്പുകൾ ആയി ശേഷം പറമ്പുകൾ ആയി എന്ന പേര് ആയാപറമ്പ് ആയി എന്നും ഒരു ഐതിഹ്യം

ചരിത്രപരമായ ഒരുപാട് പ്രാധാന്യമുള്ള ഈ ഗ്രാമം ഓണാട്ടുകരയുടെ പ്രത്യേകതകൾ ആയ കുത്തിയോട്ടപ്പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റെയും കാർഷികസംസ്കാരം വിളിച്ചോതുന്ന കൊയ്ത്തുപാട്ടിന്റെയും ശീലുകളാലും താളമേളങ്ങളാലും മുഖരിതമാണ്

ഓണാട്ടുകരയെപ്പറ്റി  ഓർക്കുമ്പോൾ തന്നെ  മനസ്സിൽ ഓടിയെത്തുക  സാമൂഹിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഇവിടുത്തെ ഉത്സവങ്ങളും ആഘോഷങ്ങളും ആണല്ലോ ഈ പ്രദേശത്തിൻറെ  ചരിത്രത്തിലേക്കും  സംസ്കാരത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും കും വെളിച്ചംവീശുന്ന ഇന്ന് അനുഷ്ഠാനപരമായ ഉത്സവ ആഘോഷങ്ങൾ ആണ് പണ്ടുമുതൽക്കേ ഇവിടെ നിലനിന്നുപോരുന്നത്

ചരിത്ര സ്മൃതികൾ അയവിറക്കാനും കാർഷിക സമൃദ്ധി നിലനിർത്താനും നാടിന്റെ ഐശ്വര്യത്തിനും മറ്റും നടത്തുന്ന വിവിധ തരത്തിലുള്ള ആഘോഷങ്ങളും ഉത്സവങ്ങളും സമസ്ത ജാതിമത സങ്കുചിതത്വങ്ങൾക്ക് അപ്പുറമുള്ള ആനന്ദം ഉത്സവമാണ്

അതുപോലെതന്നെ എന്നെ ജലോത്സവ മേഖലയിലും നമ്മുടെ നാട് ഏറെ പ്രശസ്തമാണ്. തെക്കൻ പളനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം .ഹരിപ്പാട് ക്ഷേത്രത്തിലെ  പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു നടന്ന വരവേൽപ്പ് ചടങ്ങിൽ സ്മാരകമായി വർഷംതോറും നടത്തിവരുന്ന പായിപ്പാട് ജലോത്സവം മത്സരങ്ങൾ തുടങ്ങുന്നത് അത് ഗ്രാമത്തെ ജലസമൃദ്ധമായ ഒഴുകുന്ന അച്ചൻകോവിലാറ്റിൽ ആയാപറമ്പ് കടവിൽ നിന്നുമാണ്. ജാതി മത ചിന്തകൾ ഏതുമില്ലാതെ എല്ലാ ജനങ്ങളും പങ്കെടുക്കുന്ന ഈ ജലമാമാങ്കം  നമ്മുടെ ദേശപ്പെരുമ ലോകം മുഴുവൻ അറിയിക്കുന്നു. ആയാപറമ്പ് ദേശത്തെ രണ്ടു പ്രധാന വള്ളങ്ങളാണ് ആലപ്പുഴ നഗരത്തിലെ ശില്പി എന്നറിയപ്പെടുന്ന ദിവാൻ രാജാകേശവദാസൻ നാമത്തിലുള്ള വലിയ ദിവാൻജി പിന്നെ ആയാപറമ്പ് പാണ്ടി . കേരളത്തിലെ  എല്ലാ പ്രമുഖ ജലമാമാങ്കങ്ങളിലും നിറസാന്നിധ്യമായി ആവേശം പോര് ഉണർത്തുന്ന ഈ ജലരാജാക്കന്മാർ നാടിൻറെ പുളക ചാർത്തുകളാണ് ചുണ്ടൻ വള്ളങ്ങളും വഞ്ചിപ്പാട്ട് ജലോത്സവങ്ങൾ സിനിമാഗാനങ്ങളും നമ്മുടെ മനസ്സുകളിൽ തങ്ങിനിൽക്കുന്നു പുഞ്ച കളും വയലുകളും തോടുകളും നദികളും കൊണ്ട് സമൃദ്ധമായ ഈ പ്രദേശത്തിൻറെ വടക്കുഭാഗം ആയ ആയാപറമ്പ് പാണ്ടി ദേശാടനപക്ഷി കേന്ദ്രമായി പരിഗണിച്ചിട്ടുണ്ട് വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും ഏറെ വികസിച്ച ഈ പ്രദേശം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് ആണ് 1882 എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ആദ്യം 1919 ഹൈസ്കൂൾ ആവുകയും തുടർന്ന് 2000 ഹയർസെക്കൻഡറി സ്കൂളായി ഉയരുകയും ചെയ്തു ചെയ്തു. മൂന്ന് ഏക്കറിൽ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന വിശാലയ കളിസ്ഥലം ഈ വിദ്യാലയത്തിലെ ഒരു പ്രത്യേകത .കൂടാതെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തിലെ ജനങ്ങൾക്ക് കൈത്താങ്ങായി സ്കൂൾ കോമ്പൗണ്ടിൽ പുതുതായി പണികഴിപ്പിച്ച ദുരിതാശ്വാസ കേന്ദ്രവും നിലനിൽക്കുന്നു.

സ്കൂളിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ നിരവധി പ്രഗത്ഭരായ അധ്യാപകർ നേതൃത്വം കൊടുത്തു ലോകപ്രശസ്തരായ കലാകായിക പ്രതിഭകളെയും വ്യക്തിത്വങ്ങളും നാടിന് സമ്മാനിക്കുവാൻ സാധിച്ച ഒരു വിദ്യാലയം ആണിത് . നമ്മുടെ സ്കൂളിലെ ആദ്യ മാസ്റ്ററായിരുന്നു ശ്രീ നാരായണ പിള്ള സാർ , നാഷണൽ സർവീസ് സ്കീന്റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം എന്ന അഭിമാനനേട്ടം  അധ്യാപകനായ ശ്രീ ബിജു സാറിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട് .ധാരാളം പ്രതിഭാധനൻമാർക്ക് ജന്മം നൽകിയ നാടാണ് ആയാപറമ്പ് .

വിഷഹാരി സംസ്കൃത മലയാള ഭാഷാ പണ്ഡിതൻ വിദ്വാനും ആയിരുന്നു തളിയിൽ ശ്രീ രാമ രാമ പണിക്കർ കഥാപ്രസംഗത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പരേതനായ ശ്രീ ആർ കെ കൊട്ടാരത്തിൽ കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒളിമ്പ്യൻ അനിൽകുമാർ , സിവിൽ സർവീസിൽ നേട്ടം കൈവരിച്ച മിഥുൻ ടി ആർ (ഐ എഫ് എസ് )  ഇവരൊക്കെ തന്നെ നമുക്ക് അഭിമാനിക്കാനും മാതൃകയാക്കാനും ഉള്ളവരാണ്.അരിപ്പൂകരയുടെ ഓർമ്മപുസ്തകം എന്ന് ഒരു നോവൽ പൂർവ്വ വിദ്യാർത്ഥിയായ ശ്രീദേവി ശിവദാസ് രചിച്ചിട്ടുണ്ട് സ്കൂളിൽ ആലിൻചുവട് ജംഗ്ഷനിൽ കാണപ്പെടുന്നഅഞ്ചൽ പെട്ടിയും  ചുമടുതാങ്ങിയും  ചരിത്രത്തിന് ശേഷിപ്പുകളാണ്.ഇങ്ങനെ ചരിത്രത്തിൻറെ എടുകളിൽ ആയാപറമ്പ് സ്കൂളിന്റെ  നാമം കുറിയ്ക്കുവാൻ ,ആയാപറമ്പ്സ്കൂളിന്റെ ചരിത്രം  വിളിച്ചു പറയുവാൻ , സത്യം വിളിച്ചു പറയുവാൻ ഇനിയും ഒരുപാട് ബാക്കിയുണ്ട് , അറിയാത്ത ചരിത്രങ്ങൾ ഞങ്ങൾ നമുക്ക് തിരുത്തി കൊണ്ടിരിക്കാം ഓരോ ഓരോ നിമിഷത്തിലും