ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


വീട്ടിലിരുന്നീടാം നമുക്കു വീട്ടിലിരുന്നീടാം .......
കൊറോണയെന്നൊരു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം...........

വുഹാനിൽ നിന്നും യാത്ര തുടങ്ങി 
ലോകം മുഴുവൻ ഭീതി പടർത്തും 
കോവിഡ് 19 രോഗത്തെ തുടച്ചുമാറ്റീടാം..... 
                
                                          (വീട്ടിലിരുന്നീടാം )

പോലീസ് മാമൻമാരുടെ വാക്കുകൾ പാലിച്ചീടാം........
ആരോഗ്യവകുപ്പിന്നുപദേശങ്ങൾ 
ശീലിച്ചീടാം.........

                                           (വീട്ടിലിരുന്നീടാം )

കൊഴിഞ്ഞു പോകാതിരിക്കുവാനായി
അകന്നു നിന്നീടാം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം 
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം.......  കൊറോണയെന്നൊരു മഹാവ്യാധിയെ അകറ്റി  നിർത്തീടാം

                                            (വീട്ടിലിരുന്നീടാം )


   

നസീബ ജാസ്മിൻ
7 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത