ഗവ.എച്ച്എസ് അച്ചൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പണ്ട് പണ്ട്
പണ്ട് പണ്ട് എന്ന് വെച്ചാൽ വളരെ പണ്ട് കൈമല  എന്ന് പേരുള്ള നാടുണ്ടായിരുന്നു അവിടുത്തെ ജനങ്ങൾ സൽഗുണ സമ്പന്നനും ഒത്തൊരുമയും ഉള്ളവരായിരുന്നു അങ്ങനെ ഒരു ദിവസം ആ കൈ മല നിവാസികൾക്ക് ഒരു വാർത്ത കിട്ടി നിവാസികളിൽ  ആർക്കോ ഒരു കടുത്ത തലവേദന ഉണ്ട് പല വൈദ്യന്മാരും ചികിത്സിച്ചിട്ടും ചികിത്സിച്ചിട്ടും ഫലംകണ്ടില്ല അങ്ങനെ കുറേ ദിവസം കടന്നുപോയി ഒരു ദിവസം അവർ അറിഞ്ഞു ആരോഗിയോട് സഹവസിച്ച വർക്കെല്ലാം തലവേദന ഏതോ ഒരു മഹാമാരി തങ്ങളെ പിടി വെട്ടുഎന്ന യാഥാർത്ഥ്യം അവർ അറിയുകയായിരുന്നു. നിവാസികൾ സഹായ തൽപരരായ അതുകൊണ്ട്: രോഗമുള്ള വീട്ടിൽ പരിചരണം നടത്തുകയും അവരോടൊപ്പം ഇരുന്ന് വിശേഷങ്ങൾ അറിയുകയും ചെയ്തു. യഥാർത്ഥത്തിൽ അവർ ചെയ്തത് നന്മ യാണെങ്കിലും അത് ഒരു തെറ്റായിരുന്നു അങ്ങനെ അവരോടൊപ്പം കഴിഞ്ഞവർക്കും അവർ അറിയാതെ ആ രോഗം പിടികൂടി അവരുടെ അടുത്ത് ആധുനിക ഉപകരണങ്ങളൊ മറ്റൊ ഉണ്ടായിരുന്നില്ല പക്ഷേ കൈമല നിവാസികൾക്ക് ഒരു ആശ്വാസവാർത്ത കിട്ടി കുറെ ആളുകൾ മരണപ്പെടുന്നു വെങ്കിലും ആളുകൾ ഇതിൽ നിന്നും രക്ഷപെടുന്നു കാരണം രോഗപ്രതിരോധ ശേഷി ഉണ്ട് എന്നാണ് പിന്നീടങ്ങോട്ട് അവർ രോഗപ്രതിരോധത്തിനുള്ള ശ്രമം തുടങ്ങി അവസാനം  അവർ ഫലം കണ്ടു രോഗ പ്രതിരോധശേഷിയുള്ള പഴങ്ങളും പച്ചക്കറികളും രോഗികളും അവരും കഴിച്ചു അതോടെ രോഗികൾ രോഗമുക്തരായി അങ്ങനെ ആ ബുദ്ധിയിലുടെ കൈമല നിവാസികൾ ആ മഹാമാരിയെ ചെറുത്തു തോൽപ്പിച്ചു''' 


ഫിദ മറിയം എൻ
6B ഗവ ഹൈ സ്കൂൾ അച്ചൂർ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ