ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യധി

മഹാവ്യാധി
അപ്രതീക്ഷിതമായി വന്ന -
                              വില്ലൻ
വില്ലനായി തിർന്നു
      പലരുടെയും
ജീവിതം കൊയ്തുമാറ്റി. വില്ലനായിത്തീരാൻ കാരണമോ
ഈ മാനവർ തന്നെ ...
അതെ ഈ മാനവർ തന്നെ
വെളളത്തിൽ അതായത്
മഹാമാരിയുടെ പിടിയിൽ- പെട്ട കതിരുകളെ
അതിജീവനത്തിന്റെ പാതയിലൂടെ
പിന്നെയും വിത്തുകൾ മുളപ്പിച്ചെടുക്കുന്നതുപോലെ
ഒരോ രക്ഷകവചങ്ങളും- നമുക്ക്
വേണ്ടി പ്രവർത്തിക്കുകയാണ്.
അവർ ഏവർക്കും വേണ്ടി-
യാണ് പ്രയത്നിക്കുന്നത്.
അവർ അദൃശ്യമായ ദൈവത്തിന്റെ ദൃശ്യമായ കരങ്ങളാണ്.
ഈ വില്ലനെ ഭയക്കുന്നു നമ്മൾ
പക്ഷേ നിർഭയ ചിത്തത്തോടെ
സധൈര്യം നേരിട്ട് തുരത്തുന്നു അവർ
അവരാണ് കൺകണ്ട ദൈവം
നന്മകൾ ചെയ്ത് പരിചിതമല്ലാത്ത
എൻ മാനസത്തിലും മഹത്തായ ലക്ഷ്യം സൃഷ്ടിക്കുവാനും
സമൂഹിക നൻമതൻ ഗുണങ്ങൾ ഉറപ്പിക്കാൻ
ഉദയം ചെയ്തവർ ഇവർ
ആതുരസേവന സന്നദ്ധ- രായവർ
ആതുരാലയ സേവകൻ-
 ഇവർ
കൺകണ്ട ദൈവങ്ങൾ
എൻ മാനസത്തിലെ
പുതുമാറ്റം പോലെ
സാമൂഹിക മാറ്റം ഉൾകൊണ്ട
ഒരു പുതുതലമുറ ഉദയം -
                     ചെയ്യട്ടെ
ഈ കരുത്തുള്ള മഹാവ്യ-
         ധിയിൽ നിന്ന്
നാം ഏവരും കരുത്താർജ്ജിച്ച്
ജാതി മത ഭേദമന്യേ.
കക്ഷിരാഷ്ട്രീയ ഭേദമന്യേ
ഏവരും ചെർന്ന് ആ മഹാ
                     വ്യാധിയെ
തരണം ചെയ്ത്
ഈ മഹാവ്യധിയെ
          ഉന്മൂലനം
ചെയ്യാനും കരുത്താർജിക്കും.
 

ആമ്പൽ.പി
8 D ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത