ഗവ.എച്ച്എസ്എസ് കാക്കവയൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

റെജിമോൾ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. വിദ്യാലയ പ്രവർത്തനാരംഭ ത്തോടെ തന്നെ വായനാദിനാചരണവും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ അമ്മ വായന എന്നിവയും നടത്തി. തുടർന്ന് വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാരംഗത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തിവരുന്നു.

ഉണർവ്വ് :

    വിദ്യാരംഗം ജില്ലാതല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ചിത്രരചന ശിൽപശാല സംഘടിപ്പിക്കുകയും അതിൽ നിന്ന് സെലക്ട് ചെയ്ത് അയച്ച ശാരിസ്വഹ എന്ന വിദ്യാർത്ഥിനിക്ക് ജില്ലാ തലത്തിലേക്ക് സെലക്ഷൻ ലഭിക്കുകയുമുണ്ടായി. കുട്ടികളുടെ വിവിധ കലാ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ' പൂക്കൾ' എന്ന ഡിജിറ്റൽ മാഗസിൻ ഈ വർഷം പുറത്തിറക്കി