ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കൺവീനർ ശ്രീ. സുരേഷ് ബി

മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിലാണ് നടക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറെയാണ് തീരുമാനിച്ചത്.  ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി. പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു.  വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി.  ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.

   ചിങ്ങം ഒന്നിന് കർഷകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ പഴയകാല കാർഷിക ഉത്പന്നങ്ങൾ പരിചയപ്പെടുത്തി. കർഷകനുമായി അഭിമുഖം നടത്തുന്ന വീഡിയോ അവതരിപ്പിച്ചു. നാടൻപാട്ടുകൾ പാടി.  ഓണാഘോഷം വളരെ വിപുലമായിരുന്നു.  ഓഗസ്റ്റ് 19നു പൂരാടം നാളിൽ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പ്രസ്തുത പരിപാടി രാത്രി 9 മണിക്ക് അവസാനിച്ചു. ഓൺലൈൻ ആയി നടന്ന പ്രസ്തുത പരിപാടി വളരെ ഹൃദ്യമായിരുന്നു. ഓണപ്പാട്ടുകൾ, ഒണക്കവിതകൾ, ഓണവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, നൃത്തം, മഹാബലി വാമനൻ എന്നിവരുടെ വേഷം, തോലുമാടൻ, പുലികളി, ഊഞ്ഞാലാട്ടം, തുമ്പി തുള്ളൽ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഓഡിയോ, വീഡിയോ എന്നിവ അവതരിപ്പിച്ചു.