ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ഇരുട്ടിൽ ഇരട്ടിക്കും വെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടിൽ ഇരട്ടിക്കും വെട്ടം

ഭ്രാന്ത്പിടിച്ചുകൊണ്ടോരോരോ ആളുകൾ

 ഭീതികൊണ്ടാകെ ചെയ്തു കൊണ്ടും

മടുക്കുന്ന വേളകൾ മിടിക്കും സമയവും

 മടക്കിയ പുസ്തകത്താളുകളും

തെരുവിൽ പരതി തളർന്നൊരാ ഭിക്ഷക്കാർ,

 കണ്ടു ഞാൻ മാസ്കിന്റെ നീല നിറം ...

ഇന്നവൻ കൈ നീട്ടുന്നത് അതിനല്ല

സാനിറ്റൈസർ തൻ തുള്ളികൾക്കായി

ഇന്നവൻ ഉടുക്കുന്ന മുണ്ടുകൾക്കെല്ലാം

പുത്തൻ ഡെറ്റോൾ തൻ സുഗന്ധം

വണ്ടികൾക്കെല്ലാം ഇപ്പോൾ തടങ്കൽ ഇട്ടു

ഞങ്ങൾ ഒരുമിച്ചു നേരിടാനും നിന്നെ

പോരാടിടാനും നീ തന്നെയാകും ഇരുട്ടിൽ

ഇരട്ടിക്കും വെട്ടിമാറ്റാനുള്ള വെട്ടം

വെട്ടും.. വിരട്ടും ...തുരത്തും... പിളർത്തും ...

വെട്ടി പിടിക്കും കരുത്തുകൊണ്ട്

നയന എസ് എസ്
8 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത