ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ പ്രതിരോധം

പൂമ്പാറ്റ പാറി നടന്ന കാലം
രോഗങ്ങളില്ലാതിരുന്ന കാലം
ആ കാലമിന്നെങ്ങോ പോയൊളിച്ചൂ
വന്നൂ പുതിയൊരു കോവിഡ് കാലം

ഒന്നിൽനിന്നൊന്നിൽനിന്നോരായിരം പേരെ
രോഗികളാക്കി ദുരിതം വിതച്ചൂ....
കേമനാണെന്നൂ നടിച്ച മനുഷ്യരെ
വീട്ടുതടങ്കലിലാക്കിയവൻ

വമ്പൻമാരാം ലോക രാഷ്‌ട്രങ്ങൾ പോലുമീ -
കൊറോണയ്ക്കു മുന്നിൽ തല കുനിച്ചൂ
ചപ്പു ചവറുകൾ പോൽ തെരുവീഥിയിൽ
മനുഷ്യശരീരങ്ങൾ കുന്നുകൂടി

എന്നാലിവിടെ തലയുയർത്തീടുന്നു
മിന്നിത്തിളങ്ങുന്നു പ്രിയ കേരളം
അതിവേഗ പ്രതിരോധ മാർഗങ്ങളൊക്കെയും
പ്രതിദിനം മുന്നോട്ടു പോയിടുന്നൂ
ലോകത്തിനാകവേ മാതൃകയായിട്ടു മാറുന്നു നമ്മുടെ സംസ്കാരവും

പേടിക്ക വേണ്ടാ
പ്രതിരോധമേ പോംവഴി
പാലിക്കണം ചില മര്യാദകൾ

അകലങ്ങൾ വേണം മനുഷ്യർ തമ്മിൽ -
പക്ഷേ മനസുകൾ തമ്മിൽ അടുത്തിരിക്കാം
ഒന്നിച്ചു നിന്നു പൊരുതാം നമുക്കൊരു നല്ല -
നാളേക്കായി കാത്തിരിക്കാം

 

ഗായത്രി എഎസ്
8 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത