ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


 താമരക്കുമ്പിൾ കൈകളുയർത്തി
താരാട്ടു പാട്ടിന്റെ ഈണമോടെ
ഉണ്ണി നീയുറങ്ങുറങ് എൻ മടിത്താഴയിൽ
അമ്പാടി പൈതലേ ചാഞ്ഞുറങ്ങു്
ചെമ്പനീർ പൂവുപോലുള്ളഅധരങ്ങളും
പൊന്തിങ്കൾപോലുള്ള മിഴികളുമായി
പാതിയഴിച്ചിട്ട കാർകൂന്തലിൽ
തിരുകിയണിഞ്ഞ പൊൻപൂക്കളുമായ്
പാതിരാ സൂര്യന്റെ മറവിൽ എന്നെ
പുഞ്ചിരി തൂകി ഉണർത്തി 'അമ്മ
നിറഭംഗി ഇല്ലാത്ത കനവുകൾ മഴവില്ലിൻ ചാരുത നൽകിക്കൊണ്ട്
കാറ്റിന്റെ ഈണത്തിൽ സൗരഭ്യം കൊണ്ടെന്നെ
വാരിപ്പുണർന്നു എൻ അമ്മതൻ മാതൃസ്നേഹം

 

ഗൗരി അനിൽ
10 ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത