ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്

ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി
വിലാസം
തേഞ്ഞിപ്പലം

673 636
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0494 2401864
ഇമെയിൽchelarigvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്10/5 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചന്ദ്രശേഖരൻ
പ്രധാന അദ്ധ്യാപകൻസെനിയ.കെ
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലബ്ര, പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1960 - 1969 സി. നാരായണൻ മൂസ്സത്
1969 - 1970 ജി. സരോജിനി അമ്മ
1970 - 1970 എൻ. എസ്. മേനോൻ
1970 - 1974 എം. ചെല്ലപ്പൻ പിള്ള
1974 - 1976 ടി.എസ്. രാമചന്ദ്രൻ
1976 - 1978 കെ. ചന്രമതി അമ്മ
1978 - 1980 കെ. ചെല്ലപ്പൻ നായർ
1980 - 1982 അന്നമ്മ ഫിലിപ്പ്
1982 - 1983 എം.ജെ. ജേക്കബ്
1983 - 1983 നളിനി.എ
1983 - 1984 ബി.കെ. ഇന്ദിരാബായ്
1984 - 1988 എം. അവറാൻ
1988 - 1990 പി.കെ. മുഹമ്മദ്കുട്ടി
1990 - 1991 കെ. രത്നമ്മ
1991 - 1994 സി.പി. തങ്കം
1994 - 1996 എൻ.ജെ. മത്തായി
1996 - 1997 പി.സൌദാമിനി
1997 - 1998 എം. രാധാമണി
1998 - 1999 കെ. റുഖിയ
1999 - 2002 ബി. രാജേന്രൻ
2002 - 2004 പി. പുരുഷോത്തമൻ
2004 - 2006 കെ. അശോകകുമാർ
2006 - 2008 പി.ഡി. മ​ണിയപ്പൻ
2008 - 2010 ഗീത. ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17 നോട് ചേർന്ന് ചേളാരി അങ്ങാടിയിൽ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്