ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/നിശബ്ദഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
നിശബ്ദ ഭീകരൻ

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്‌
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
 ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തം കാട്ടാൻ മുൻപന്തിയിൽ നിന്നൊർ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞിടുവാൻ

വിപിൻമിത്ര വി പി
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത