ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ഒളി ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ഒളി ജീവിതം


സോപ്പ്‌ വെള്ളത്തെ പേടിച്ചിടുന്ന
കൊറോണ ലോകം കീഴടക്കി
പ്രതിരോധ വാക്‌സിൻ കണ്ടെത്താനായി
ഗവേഷണത്തിലായി ശാസ്ത്രലോകം
മാലോകരെല്ലാം മമതയിലായ്
ഒളിജീവിതത്തിൽ കഴിഞ്ഞിടുന്നു
കൊറോണവൈറസ് വാഴും കാലം
ഭീതി പൂണ്ടെല്ലാരും ഒന്നു പോലെ
ഭീതി വേണ്ട ഭയപ്പെട്ടിടേണ്ട
ശുചിത്വ പാഠങ്ങൾ ശീലമാക്കൂ
ഒറ്റക്കെട്ടായി നാം മുന്നേറുകിൽ
തളച്ചിടാം കൊറോണ ഭീകരനെ
 

തേജസ് വി എം
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത