ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ ഒരുക്കിയ കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരുക്കിയ കൂട്

മനുഷ്യർ വിനോദത്തിനായി
ജീവജാലങ്ങളെ കൂട്ടിലടച്ചു
അഹങ്കാരികളായി തീർന്നവർ
ഭൂമിക്കു തന്നെ ഭാരമായി
                        മനുഷ്യന്റെ ശല്യം സഹിക്കവയ്യാതെ
                        ഭൂമി തന്നെ സ്വയം പ്രതിരോധിച്ചു
                        വരൾച്ചയായും പ്രളയമായും
                        മഹാമാരിയായും മനുഷ്യനുമേൽ പതിച്ചു
പ്രതിരോധം തീർത്തുകൊണ്ട്
മനുഷ്യരും മുന്നോട്ട്
അവസാനമായി കണ്ണിനു മുന്നിൽ
വരാത്ത കൊറോണയും
                            നഗരവീഥികൾ നിശ്ശബ്ദമായി
                            സമുദ്രങ്ങൾ നിശ്ശബ്ദമായി
                            ആകാശവും നിശ്ശബ്ദമായി
                            കൊറോണ മനുഷ്യനെ കൂട്ടിലടച്ചു

സുമയ്യ എൻ എസ്
6 സി ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത