ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ ഇഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഇഷ്ടം


നിന്നെയെനിക്കന്തിഷ്ടമെന്നോതി മറഞ്ഞവർ
ഉള്ളിലെ ഇഷ്ടം പരസ്പരമറിഞ്ഞവർ
നഷ്ടപ്പെടാനൊന്നുമില്ലെന്നറിഞ്ഞിട്ടും
ക്ലിഷ്ടതയെന്യേ കാലം കാത്തൊരാ മാത്രകൾ.
ഇന്നുവന്നെത്തി നോക്കുന്നു മൂവക്ഷര മാരി
 കഷ്ടനഷ്ടങ്ങൾക്ക് ഹേതുവായ് മാറുന്നു.
പരസ്പരമോതിയൊരിഷ്ടങ്ങളൊക്കവേ
ദൂരെയായൊരനിഷ്ടങ്ങളാകുന്നു.
എങ്കിലും ധീരരായ് മുന്നോട്ട് പോവുന്നു
നഷ്ടങ്ങൾക്കുമേലൊരിഷ്ടം പണിഞ്ഞീടുവാൻ.

കൃഷ്ണോന്ദു പി ബി
9 C ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത