ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം നമ്മുടെ സമ്പത്ത്
      ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.ആരോഗ്യമെന്നാൽ രോഗം ഇല്ലാത്ത അവസ്ഥ എന്നാണ്.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ.നല്ല ആരോഗ്യത്തിന് വ്യക്തിശുചിത്വം അത്യാവശ്യമാണ്.എത്ര തിരക്കിലാണെങ്കിലും നാം നമ്മുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം.ഈ തിരക്ക് പിടിച്ച ജീവിതത്തിൽ പലരും ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല.
      ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ജീവിതശൈലി രോഗങ്ങൾ.അതിന്റെ പ്രധാന കാരണങ്ങൾ ചിട്ടയില്ലാത്ത ആഹാരശീലങ്ങളും വ്യായാമമില്ലായ്മയും ആണ്.ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരണം നമ്മുടെ കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.  
      ആരോഗ്യ പ്രശ്നങ്ങൾ പല രീതിയിൽ ഉണ്ടാകാറുണ്ട്.അമിതജോലിഭാരം,ഉറക്കമില്ലായ്മ,ഭക്ഷണശീലങ്ങൾ,വ്യായാമക്കുറവ്, മാനസിക സമ്മർദ്ദം ഇതെല്ലാം നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു.ചിട്ടയായ വ്യായാമം,നല്ല ഭക്ഷണ ക്രമം,നല്ല രീതിയിലുള്ള ഉറക്കം,വ്യക്തി ശുചിത്വം,പരിസര ശുചിത്വം ഇതെല്ലാം നമ്മെ ആരോഗ്യവാന്മാർ ആക്കുന്ന നല്ല ശീലങ്ങളാണ്.നമ്മുടെ തിരക്കുള്ള ജീവിതത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ നമുക്ക് ആരോഗ്യവാന്മാരായി ജീവിക്കാം.
      ഇപ്പോൾ ഈ 2020 ൽ ലോകം നേരിടുന്ന ഒരു മഹാ വിപത്താണ് കോവിഡ്-19 എന്ന വൈറസ് മൂലമുള്ള കൊറോണ എന്ന മഹാമാരി . ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് 2019 ൽ ചൈനയിലാണ്. അതിനാലാണ് വൈറസിന് കോവിഡ് -19 എന്ന പേര് ശാസ്ത്രലോകം നൽകിയത്. ഈ വൈറസിൽ നിന്നുള്ള ചെറുത്തുനില്പിനു അത്യാവശ്യം  വേണ്ട കാര്യം വ്യക്തി ശുചിത്വം ആണ്. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.ഇപ്പോഴും വൃത്തിയായിട്ടു ഇരിക്കണം . ഇതിൽ നിന്നും ശുചിത്വം നമ്മുടെ ആരോഗ്യശീലത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന മനസിലാക്കാം നല്ല ശീലങ്ങൾ നല്ല ആരോഗ്യത്തിന് ചവിട്ടുപടിയാണ്‌.ഭാവിയിൽ ആരോഗ്യമുള്ള നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയട്ടെ.
ആദിത്യ വി.ബി
8 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം