ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരിയെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

<

മഹാമാരിയെ അതിജീവിക്കാം

ലോകം മുഴുവൻ ഭീതി പടർത്തിയ രോഗമാണ് കോവി‍ഡ് 19 എന്ന കൊറോണ. കോവിഡ് 19 ഭീതിയിലാണ് രാജ്യംമുഴുവൻ. ജനങ്ങൾക്ക് ബോധവത്കരിക്കുന്നതിനൊപ്പം അവർക്ക് അതിജീവിക്കാനുള്ള കരുത്ത് പകരേണ്ടതും ജനങ്ങളാണ്. കൊറോണ വൈറസ് പ്രതിരോധിക്കാൻ യാത്രകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കി വീട്ടിലിരുന്ന് സുരക്ഷിതമായി അതിജീവിക്കാം.

കൊറോണയ‌ുടെ ലക്ഷണം ആദ്യം ജലദോഷം, തൊണ്ടവേദന , പനി , ശ്വാസംമ‌‌ുട്ടൽ ഇവയൊക്കെയാണ്. ഈ അസ്വസ്ഥതകൾ അന‌ുഭവപ്പെട്ടാൽ നാം ഉടൻ തന്നെ മറ്റ‌ുള്ളവരിൽ നിന്ന‌ും അകലം പാലിച്ച് എത്രയ‌ും വേഗം വേണ്ടപ്പെട്ട അധികാരികളെ വിവരം അറിയിക്കണം. നിർഭാഗ്യവശാൽ റിസൾട്ട് പോസിറ്റീവ് ആയാൽ നാം വളരെ ശ്രദ്ധയോടെ മറ്റ‌ുള്ളവര‌ുമായി ഇടപെടാതെ ചികിത്‌സിക്കണം. അങ്ങനെ നമ്മ‌ുടെ ജീവൻ രക്ഷിക്ക‌ുന്നതിനോടൊപ്പം തന്നെ മറ്റ‌ുള്ളവര‌ുടെ ജീവൻ രക്ഷിക്കാന‌ും കഴിയ‌ും. ലോകരാജ്യങ്ങളിൽ ആദ്യമായി ചൈനയിലാണ് കോവിഡ് 19 എന്ന കൊറോണ പൊട്ടിപ‌ുറപ്പെട്ടത്.

ത‌ുടക്കത്തിൽ തന്നെ നമ്മ‌ുടെ പ്രധാനമന്ത്രിയ‌ും മ‌ുഖ്യമന്ത്രിയ‌ും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആള‌ുകൾ തങ്ങള‌ുടെ ആവശ്യങ്ങളെല്ലാം മറന്ന് അതിനോട് സഹകരിച്ച‌ു. അങ്ങനെ കോവിഡിന്റെ വ്യാപനം ഒര‌ു പരിധി വരെ തടയാൻ കഴിഞ്ഞ‌ു. പല തിരക്കിന‌ും വേണ്ടി ഓടിക്കൊണ്ടിര‌ുന്ന മന‌ുഷ്യർ ഇപ്പോൾ സ്വന്തം ജീവന് വേണ്ടി നന്മയ‌ുള്ളവരായി കഴിയ‌ുന്ന‌ു. ഇതാണ് ജീവിതം. അഹന്തയോടെ നടക്ക‌ുന്ന മന‌ുഷ്യർ ശാന്തരാകാൻ ഒര‌ു മഹാവിപത്ത് വരേണ്ടി വന്ന‌ു.

മീന‌ു എം എസ്
8 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം