ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജാഗ്രത !!!

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത !!!

മഹാമാരിയാം കൊറോണ വന്നപ്പോൾ

മ‌ുന്നിൽ നിറയ‌ുന്ന‌ു ക‌ുന്നോളം പ്രയാസങ്ങൾ

രോഗഭീതിയില‌ും തളരാതെ മ‌ുന്നേറാം

കൊറോണയിൽ നിന്ന‌ും മ‌ുക്തി നേടാം


അനിശ്ചിതത്വത്തിന്റെ തീച്ച‌ൂട് കടക്കാൻ

സഹായിക്ക‌ും ജാഗ്രതയെന്ന‌ും

കളിയില്ല ചിരിയില്ല സൗഹ‌ൃദവ‌ുമില്ല

വാട്സ്ആപ് ക‌ൂട്ടായ്‌മ മാത്രമായി


ഭീതിയോ മന‌ുഷ്യനെ വേട്ടയാട‌ുന്ന‌‌ു

ബന്ധങ്ങൾ പോല‌ും അകന്നീട‌ുന്ന‌ു

കോവിഡ് കാലം വന്നതോടെ

ജീവിതം ക‌ൂട‌ുതൽ പ്രതിസന്ധിയിൽ


ശ‌ൂന്യമാം നടപ്പാതകൾ കാണാം

ഭീതി മന‌ുഷ്യനെ ഗ‌ൃഹങ്ങളിലാക്കി

മഹാമാരി പ്രാരാബ്‌ദത്തിലാക്കിട‌ുമ്പോൾ

തളരര‌ുത് എന്ന‌ും മ‌ുന്നേറാം


ആരോഗ്യപ്രവർത്തകര‌ും പോലീസ് സേനയ‌ും

നല്‌ക‌ും നിർദ്ദേശങ്ങൾ പാലിച്ച‌ീടാം

കൊറോണയ്‌ക്ക് വിട ന‌ല്‌കാം

മാനവ രാശി പട‌ുത്ത‌ുയർത്താം.


ലോക്കഡൗണെന്നൊര‌ു താഴ‌ിട്ട‌ു പ‌ൂട്ടി

ജീവിതം നിശ്ചലമായത‌ു പോലെ

സ്‌നേഹാർദ്രവ‍ും കനിവ‌ുമായ് ഉണര‌ുന്ന

ആരോഗ്യ പ്രവർത്തകർക്ക‌ും നന്ദി


രാവ‌ും പകല‌ും കാവലായ് നിൽക്ക‌ുന്ന

പോലീസ‌ുകാർക്ക‌ുമൊരായിരം നന്ദി

പ‌ൂവണിയട്ടെ പ‌ുതിയൊര‌ു ഭ‌ൂമി

കൊറോണയില്ലാത്ത നല്ലൊര‌ു ഭ‌ൂമി.

അനഘ ജെ പി
8B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത