ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഇന്നത്തെ ലോകം
ഇന്നത്തെ ലോകം
കേൾക്കുക കേൾക്കുക നാട്ടുകാരേ കോവിഡ് 19 എത്തിയല്ലോ ഏവർക്കും ശ്രദ്ധ ഇല്ലായിരുന്നാൽ ജീവിതം ആറടി മണ്ണിലാകും പണ്ടൊക്കെ ഞങ്ങളുടെ നാടുകളിൽ ഇത്തരം രോഗങ്ങൾ കേൾപ്പതില്ല എന്നാലോ ഇന്നത്തെ നാടുകളിൽ പല വിധ രോഗങ്ങൾ പടരുന്നല്ലോ ലോകം മുഴുവനും വൈറസുകൾ അതിവേഗമാണല്ലോ പടരുന്നത്. കോവിഡ് കാരണം നമ്മളെല്ലാം ഭീതിയിലാണല്ലോ നാട്ടുകാരേ എങ്കിലും നിങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ ജീവിതം പോക്കുതന്നെ കുട്ടികൾ സ്‌കൂളിൽ പോകാതെയായ് മുതിർന്നവര് ജോലിക്ക് പോകാതെയായ് ബസ്സുകൾ ബൈക്കുകൾ കാറുകൾ ഒന്നുമേ ഈ നാട്ടിൽ ഓടാതെയായ് എങ്കിലും ഓർക്കുക നിങ്ങളെല്ലാം വ്യക്തിശുചിത്വം പാലിച്ചിടേണം കയ്യുകൾ നന്നായി കഴുകിടേണം സർക്കാരിൻ നിർദ്ദേശം കേട്ടിടേണം എല്ലാ ചങ്ങലയും പൊട്ടിച്ചീടാം എല്ലാ മനങ്ങളും ഒരുമിച്ചീടാം നാളത്തെ ജീവിത സൗമ്യത്തിനായ് പുതു നിയമങ്ങൾ പാലിച്ച് ജീവിച്ചീടാം......
|