ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി.സി.

          ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. 
നമ്മുടെ സ്ക്കൂളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് എൻ.സി.സി. പരേ‍‍‍‍‍‍ഡ് നടന്നുവരുന്നു.എ.എൻ.ഒആയ ഷൈൻ സാറിന്റെ നേതൃത്വത്തിലാണ് എൻ.സി.സി പരേഡ് നടക്കുന്നത്.സ്ക്കൂളിന്റെ അച്ചടക്കവും മര്യാദകളും പാലിക്കുന്നതിനായി എല്ലാ ദിവസങ്ങളിലും എൻ.സി.സി കേഡറ്റുകൾ കൃത്യമായി അവരുടെ കർത്തവ്യങ്ങൾ ചെയ്യുന്നു.

ഡിസംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.

എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ


1. യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.


2. സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.


3. യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.