ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഹരിതഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതഭൂമി

കാവും കുളങ്ങളും കായലോരങ്ങളും
തൻ കാതിൽ ചിലമ്പുന്ന
കാറ്റും കാടുകൾക്കുള്ളിലെ സന്ധ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
മുത്തിനെ പ്പോലും
കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദാസൗന്ദര്യത്തെ വൈരൂപിമാക്കുവാനൊത്തൊരുമിച്ചവർ
നമ്മൾ പൂത്തുനിന്നൊരു ശതകാല സൗരകാല
സൗരഭ്യ പൂരിത വർണ്ണപുഷ്പങ്ങൾ
ഇന്നിനി ദുർല്യഭം
മാമരചില്ലകളൊന്നാകെ
നമ്മൾ വെട്ടിവീഴ്‍ത്തി.
 

വിഎച്ച് എസ് ഇ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത