ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രക‍ൃതിപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക‍ൃതിപാഠം

ഒര‍ുമതൻ പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു
പ്രളയത്തിൻ ര‍ൂപത്തിൽ പ്രക‍ൃതി നിന്ന‍ു.
അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ
അണ‍ുവാം കൊറോണയായ് മാറി വന്ന‍ു.
ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം
ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു.
നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ-
ന്നമ്മയയ് പാഠം പകർന്ന‍ു വച്ച‍ു.
അറിയ‍ുക മണ്ണിന്നടരിനെ , നീരിന്റെ
അലിവിനെ , ആകാശ , വായ‍ുവിനെ
അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം
ആനന്ദഭരിതമായ് തീർക്ക‍ുക നാം.
എന്റെ പരിസ്ഥിതി എന്റേത‍ു മാത്രമാ-
ണെന്ന‍ മന:സ്ഥിതി മാറ്റിവയ്‍ക്ക‍ൂ...
നാളെകൾക്കും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ
പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...
വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും
എത്ര വിലപ്പെട്ടതായ് വയ്‍ക്കില‍ും ‍‍
ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ
എത്രയോ നിഷ്‍ഫലം ! നിന്ദനീയം!
സ്‍നേഹിക്ക‍ പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ
നീഹാര വൈഡ‍ൂര്യ ചാര‍ുതയെ,
നീലക്കടലിന്നഗാധ സംഗീതത്തെ,
ന‍ൂറായിരം ജീവതാളങ്ങളെ....
പഞ്ചഭ‍ൂതങ്ങളെ പാലിക്ക ,നെഞ്ചിലെ
നേര‍ുപോൽ ,നാളെകൾക്കായ് നമ്മള‍ും
നാവേറുപാട‍‍ുക, നാട‍ുണർത്തീട‍ുക,
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക....
 

ദേവദർശൻ എസ് ആർ
8 ജെ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത