ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി      

മനുഷ്യനും പക്ഷികളും ഉൾപ്പെടയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻട്രോം, മിഡ്‌ഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻട്രോം, കോവിഡ് 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകൾ ആണ്. മനുഷ്യർ ഉൾപ്പെടയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇവ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപെട്ടു ഈ വൈറസ് ഉദരത്തെയും ബാധിക്കുന്നു. ബ്രോങ്കിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 യിൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു 15 മുതൽ 30 ശതമാനം വരെ കാരണമായ ഈ വൈറസുകൾ ഏലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കു ഇടയിൽ പൊതുവെ ഇവയെ കാണുന്നുണ്ട്. സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത് . അതായതു ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ഇവ ശ്വാസ നാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ആണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്ക സ്തംഭനം എന്നിവ ഉണ്ടാകും. മരണം സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയ തരാം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷ പനിയെപ്പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നതു. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, പണി തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഇവ ഏതാനം ദിവസങ്ങൾ നീണ്ടു നില്കും. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്‌. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്കു വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിദ്യം ഉള്ള ആളെ സ്പര്ശിക്കുമ്പോഴോ അയാൾക്കു ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിദ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

ചികിത്സ കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നത് പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പണിക്കും വേദനക്കുമുള്ള മരുന്നുകളാണ് നൽകുന്നത്, രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ മൂലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.

കൊറോണ വൈറസിനെ പേടിക്കേണ്ട, മുൻകരുതൽ മതി. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

1. ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 2. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം 3. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റു വസ്ത്രാഭാഗമോ ഉപയോഗിച്ച് മറയ്ക്കണം. 4. ആൽക്കഹോൾ അടങ്ങിയ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക 5. അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.


ആര്യലക്ഷ്മി എസ് എസ്
11 VHSE ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം