ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും      

കാലാവസ്ഥ അനുസരിച്ച് നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ്.ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചു നിർത്തുന്നതിന് നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ ശക്തി കൂടുകയല്ലാതെ യാതൊരു മാർഗ്ഗവും ഇല്ല.പ്രതിരോധശേഷി കൂട്ടുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് നോക്കാം. കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം കാരണം പല സ്ഥലങ്ങളിലും നമ്മൾ തൊടുമ്പോൾ അവിടെയൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ നമ്മളിലേക്ക് എത്തിപ്പെടാം. ശുചിത്വ കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് വരെ നല്ലതുപോലെ കൈകഴുകണം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യ പ്രദമായ ഭക്ഷണം കഴിക്കണം. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കണം. വെള്ളം കുടിക്കണം.കൃത്യമായ ഉറക്കവും ആവശ്യമാണ്.

നിഥിൻ കൃഷ്ണ.എം
5B ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം