ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രണയം

എൻെറ കാണാത്ത
കുയിലിൻെറ പാട്ടിനാൽ
കുയിലിനെ സ്നേഹിച്ച
കുയിലിനെ പോലെയെൻ
                 പ്രണയം
ഒരിക്കലും കാണാത്ത
പൂവിൻെറ സുഗന്ധത്താൽ
പൂവിനെ സ്നേഹിച്ച
കുട്ടിയെ പോലെയെൻ
                  പ്രണയം
ഒരിക്കലും കാണാത്ത
തെന്നലിൻ കുളിർമയാൽ
കാറ്റിനെ സ്നേഹിച്ച
കുട്ടിയെ പോലെയെൻ
                  പ്രണയം

പ്രിയം കൊണ്ട് മാത്രം
പ്രിയങ്കരമായൊരു
പ്രണയമാണിന്നെൻെറ
                പ്രണയം
 

അഭിജിത് ആർ എസ്
6D ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത