ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഇപ്പോൾ ലോകം മുഴുവൻ ഒരു മഹാവ്യാധിയുടെ പിടിയിലാണ്. ലോകത്തിലെ മുഴുവൻ മനുഷ്യരുടേയും ജീവിതം ഒരു ചെറിയ വൈറസ് കാരണം നിശ്ചലമായിരിക്കുകയാണ്.ഈ വൈറസിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനായി നാം ദൈവതുല്യരായി കാണുന്ന ആരോഗ്യ പ്രവർത്തകർ രാത്രിയെന്നോ പകലെന്നോ മില്ലാതെ ഓരോ കോ വിഡ് ബാധിതനെയും പരിചരിക്കുകയാണ്. അവരെ നാം ഇക്കാലം കഴിഞ്ഞാലും വിസ്മരിക്കരുത്.

ഇങ്ങനെ വൈറസ് രോഗങ്ങളൊക്കെയും ഭൂമിയിൽ പൊട്ടിപ്പുറപ്പെടുന്നുണ്ടെങ്കിൽ അത് നാം മനുഷ്യർ ഭൂമിയോട് അല്ലെങ്കിൽ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് ആ ഭൂമി തന്നെ പ്രകൃതിദുരന്തമായും, മഹാ വ്യാധിയായും ജീവനെടുക്കുന്ന വൈറസുകളായും തിരിച്ചടികൾനൽകുന്നതാണ്. എന്നിട്ടും നാം പാഠം പഠിക്കുന്നില്ല അതല്ലേ സത്യം.പിന്നെ നമ്മുടെ ഇപ്പോഴത്തെ നമ്മുടെ ജീവിത ശൈലിയും ഈ രോഗം നമ്മിലേക്കെത്താൻ വഴിയൊരുക്കുന്നു .പ്രകൃതിയെ നാം നോവിക്കുമ്പോൾ അതിടയ്ക്കിടക്ക് നമ്മെയും നോവിക്കും അത് നാം മനസിലാക്കണം. പക്ഷെ നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യാതിരുന്നാലോ, അപ്പോൾ പ്രകൃതി നമ്മുടെയടുത്ത് ദയയുള്ളവളായിരിക്കും. നമ്മുക്ക് കാണാനും നമ്മെ സന്തോഷിപ്പിക്കാനും പ്രകൃതി അതിൻെറ കൈയിൽ ഒരു പാട് കാര്യങ്ങൾ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അത് നമ്മൾ കണ്ടെത്താൻ ശ്രമിച്ചാൽ നാം പ്രകൃതിയെ അറിഞ്ഞു കഴിഞ്ഞു എന്നർഥം.

ഇനി ഞാനൊരു ചോദ്യം ചോദിക്കാം നമ്മുടെ പ്രകൃതി കൊറോണക്കാലത്തിനു മുമ്പ് എങ്ങനെയായിരുന്നു? ഭൂമി മുഴുവൻ കാർബൺ മോണോക് സൈഡ് കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ ഗ്രീൻ ഹൗസ് വാതകങ്ങൾ നിറഞ്ഞിരിന്നു. സ്വർഗതുല്യമായ ഭൂമിയെ വിഷമയമായ ഒരു നരകമാക്കി മാറ്റി മനുഷ്യർ.എന്നാൽ പ്രകൃതിയിപ്പോൾ കുറച്ച് സുന്ദരിയായിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾ നാം ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. കാരണമിപ്പോൾ എല്ലാ രാസ ഫാക്ടറികളും അടഞ്ഞുകിടക്കുന്നു, വാഹനങ്ങൾ ഓടുന്നില്ല .അതിനാൽ വിഷവാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നത് താത്കാലികമായി നിന്നു കഴിഞ്ഞു. നമ്മുടെ വൻനഗരങ്ങളായ ഡൽഹി മുംബൈ എന്നിവിടങ്ങളിലെ വായു മലിനീകരണ തോത് വളരെ കൂടുതലായിരുന്നു.അത് പോലെ ചൈന ,അമേരിക്ക എന്നിവിടങ്ങളിലും വായു മലിനീകരണം വളരെ കൂടുതലായിരുന്നു. അവിടെയും വായു ശുദ്ധമായിരിക്കുന്നു. അതേ നമ്മുടെ ഭൂമി സുഖപ്പെടുകയാണ്.

ഒരു നാണയത്തിൻെറ ഇരുവശങ്ങൾ പോലെയാണ് നാം കൊറോണയെ കാണേണ്ടത്. പ്രകൃതിയെ മലിനീകരണത്തിൽ നിന്നും മോചിപ്പിക്കുന്നുവെന്നത് ഇതിൻെറ ഒരു വശം ധാരാളം ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നുവെന്നത് ഇതിൻെറ മോശം വശം.

ഇപ്പോൾആഗോള താപനം വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്.ഈ കൊറോണ കാലം കഴിഞ്ഞാൽ ആഗോള താപനത്തിൽ നിന്നും ഭൂമിയെ മോചിപ്പിച്ചെടുക്കാൻ ലോകം മുന്നിട്ടിറങ്ങേണ്ടതാണ്.ഇപ്പോൾ നാം ശ്വസിക്കുന്ന ശുദ്ധവായു അത് നിലനിർത്തണം, ചപ്പുചവറുകൾ കൂടിയ ജലാശയങ്ങൾ രക്ഷിച്ചെടുക്കണം. അങ്ങനെയൊക്കെ ചെയ്താൽ നമ്മുക്ക് നമ്മുടെ പഴയ ഭൂമിയെ തിരിച്ചുപിടിക്കാൻ കഴിയും. പ്രകൃതിയെ കോപിപ്പിക്കാതെ ,പ്ലാസ്റ്റിക്കുകൾ കത്തിച്ച് മലിനമാക്കാതിരിക്കുകപിന്നെ കൊതുക്, ഈച്ച, എലി എന്നീ ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന മലമ്പനി,ഡങ്കി, പ്ലേഗ്, തുടങ്ങിയ പനികൾ പടരാതെ സൂക്ഷിക്കുക. ഇത് പരത്തുന്ന ജീവികളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ നാം കാരണമാവാതിരിക്കുക.ഇനിയെനിക്ക് പറയാനുള്ളത് ഈ കാലവും മറികടക്കും. അതിനായി വ്യക്തി ശുചിത്വം പാലിക്കുക, ഇടക്കിടയ്ക്ക് കൈകൾ സോപ്പോ,സാനിറ്റൈസ റോ, ഹാൻഡ്വാ ഷോ ഉപഗിച്ച്യോ 20 സെക്കൻ്റ് നേരം നന്നായി തേച്ച് കഴുകുക. ഗവൺമെൻ്റിൻ്റെ ഉപദേശങ്ങളും നിർദേശങ്ങളും പാലിക്കുക. ആരോഗ്യ പ്രവർത്തകർക്കും ഈ രോഗം വന്നവർക്കും വേണ്ടി പ്രാർഥിക്കാം .നമുക്കൊരുമിച്ച് നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം.

രാഹുൽ.എം ആർ
8D ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം