ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ഗുണപാഠം
ഗുണപാഠം
ഒരു ദിവസം രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിൻെറ വീടിൻെറ പിറകിൽ നല്ല ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ കുറേ ചെടികളും, പൂക്കളും ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിൻെറ കുട്ടിക്കാലത്ത് മിക്ക സമയത്തും ആ മരത്തിന്റെ അടുത്തുനിന്ന് കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ സ്വാദുള്ള ആപ്പിൽ കഴിച്ചിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരം ഒരു പാട് പ്രായം ചെന്നിരുന്നു. രാമുവും വളർന്നിരുന്നു. അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്കുന്നത് നിന്നു. രാമു ആ മരം മുറിയക്കുവാൻ തീരുമാനിച്ചു. അവൻ വിചാരിച്ചു. ഇതു മുറിച്ച് അവൻെറ വീട്ടിൽ ഒരു വലിയ മുറി ഉണ്ടാക്കാമെന്ന്. പക്ഷേ ആ മരം അവന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതൊന്നും ഓർക്കാതെ ആ മരം മുറിക്കുവാൻ തീരുമാനിച്ചു. ഇപ്പോൽ ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കുവാൻ ഒരിടമാണ്. പക്ഷികൾ, പ്രാണികൾ, അണ്ണാൻ എന്നിവയ്ക്കൊക്കെ. അവർ ആ മരത്തിൻെറ അടുത്തുവന്ന് കുറച്ചു നേരം വിശ്രമിച്ചു രാമു മരം മുറിക്കുവാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമുവിന്റെ ചുറ്റും വന്ന് നിന്നു. രാമുവിന് ചുറ്റും നിന്നു. എന്നിട്ട് പറഞ്ഞു ഈ മരം മുറിക്കരുത്. നിൻെറ കുട്ടിക്കാലത്ത് ഞങ്ങളെല്ലാം നിൻെറ കൂടെ കളിച്ചിരുന്നു. ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട്. ഈ മരം ഞങ്ങളുടെ വീടാണ് നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലമില്ലാതെയാകും. രാമു അവര് പറയുന്നത് കേൾക്കാൻ നിന്നില്ല. തേനീച്ചകൾ ആ മരത്തിലുണ്ടായിരുന്നു. രാമു കുറച്ചു തേൻ അതിൽനിന്ന് രുചിച്ചു നോക്കി. ആ തേനിൻെറ സ്വാദ് അവൻെറ കുട്ടിക്കാലത്തെ ഓർമപ്പെടുത്തി. ആ തേനിൻെറ സ്വാദ് രാമുവിനെ വളരെ സന്തോഷം നൽകി. അപ്പോൽ തന്നെ ആപ്പിൾ മരവും സ്വാദുള്ള പഴങ്ങൾ അവന് നൽകി. എല്ലാ ജീവികളും വേവലാതിപ്പെട്ടു. എന്തു വിലകൊടുത്തും ഈ മരം രക്ഷിക്കണമെന്നായി. നിനക്കെന്നും തേൻ തരാം തേനീച്ചകൾ പറഞ്ഞു. പെട്ടെന്ന് അണ്ണാൻ പറഞ്ഞു നിനക്കെന്നും ധാന്യങ്ങൾ നൽകാം. നിനക്കെന്നും നല്ല പാട്ടുകൾ പാടി തരാം കിളികൾ പറഞ്ഞു. ഇത് കേട്ടതിനു ശേഷം രാമുവിന് തൻെറ തെറ്റ് മനസ്സിലായി. ഈ മരം കുറേ നല്ല കിളികളുടെ താമസസ്ഥലമാണെന്നും മനസ്സിലാക്കി. പെട്ടെന്ന് അവൻ പറഞ്ഞു. ഞാന് ഈ മരം മുറിക്കുന്നില്ല. എനിക്ക് എൻെറ തെറ്റ് മനസ്സിലായി. നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം. ഇത് കേട്ട് എല്ലാ ജീവികൾക്കും സന്തോഷമായി. അവർ തേനീച്ചയോട് നന്ദി പറഞ്ഞു. അപ്പോൽ മുതൽ എല്ലാ ജീവികളും. പക്ഷികളും, പ്രാണികളും വളരെ സന്തുഷ്ടരായി. അങ്ങനെ രാമു ഇടയ്ക്കൊക്കെ ചെന്ന് അവർക്ക് ആഹാരവും കൊടുക്കുവാൻ തുടങ്ങി. അതുകൊണ്ട് കുട്ടികളെ പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനമുള്ളവയാണ്. അതുകൊണ്ട് തന്നെ അതിനെ നശിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കാതിരിക്കുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ