ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19      


ജാഗ്രതയാണ് വേണ്ടത്.ലോകമാകെ കോവിഡ് 19 എന്ന മഹാമാരിയാൽ വലയ‍ുകയാണ്. രോഗം കാരണം ലോകത്തിലിത‍ുവരെ ഒര‍ു ലക്ഷത്തിലേറെ ആള‍ുകൾ മരിച്ച‍ു. സമസ്‍ത മേഖലകള‍ും നിശ്ചല അവസ്ഥയിലാണ്. വികസിത രാജ്യങ്ങൾ പോല‍ും രോഗവ്യാപനവ‍ും മരണവ‍ും തടയാൻ സാധിക്കാതെ ബ‍ുദ്ധിമ‍ുട്ട‍ുന്ന‍ു. എന്നാൽ നമ്മ‍ുടെ കൊച്ച‍ു കേരളം ജാഗ്രതയില‍ൂടെ മഹാമാരിയെ തടയ‍ുന്നതിൽ വിജയിച്ചിട്ട‍ുണ്ട്. രോഗികള‍ുടെ എണ്ണവ‍ും മരണ സംഖ്യയ‍ും ക‍ുറവാണ്. എന്നാൽ നമ്മൾ ജാഗ്രത ത‍ുടരണം. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.ജാഗ്രതയോട‍ു ക‍ൂടി വീട്ടിൽ തന്നെ ത‍ുടരണം. നല്ലൊര‍ു നാളേക്ക് വേണ്ടി ആഘോഷങ്ങള‍ും, ക‍ൂടിച്ചേരല‍ുകള‍ും ഒഴിവാക്കാം. ഈ മഹാമാരിയെ തടയാനായി 24 മണിക്ക‍ൂറ‍ും സേവന സന്നദ്ധരായിരിക്ക‍ുന്ന ആരോഗ്യ പ്രവർത്തകരെയ‍ും, പോലീസിനെയ‍ും, എക്സൈസിനെയ‍ും, ഇതര സേനാ വിഭാഗങ്ങളെയ‍ും, മറ്റ‍ു സർക്കാർ വക‍ുപ്പ‍ുകളെയ‍ും, സന്നദ്ധ സേവ പ്രവർത്തകരെയ‍ും ആദരവോടെ സ്‍മരിക്കാം. ഒപ്പം നാടിനൊപ്പം നിൽക്ക‍ുന്ന സർക്കാരിനെയ‍ും.

സൻമ ഷിജ‍ു എൻ
5 E ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം