ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/സൂപ്പർ കിഡ് കിട്ടു

Schoolwiki സംരംഭത്തിൽ നിന്ന്
സൂപ്പർ കിഡ് കിട്ടു       


ഒരു ദിവസം കിട്ടു ഉറങ്ങുകയായിരുന്നു. അപ്പോൾ അവനൊരു ഫോൺ വിളി വന്നു. അവനെഴുന്നേറ്റു ഫോൺ എടുത്തു. "ഹലോ ആരാണ്?" അവൻ ചോദിച്ചു. അങ്ങേത്തലയ്ക്കൽ നിന്നും എന്തൊക്കെയോ കേൾക്കുന്നുണ്ട്. ആരോ അറിയാൻ പാടില്ലാത്ത ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുന്നു. ഫോൺ വെക്കുന്നതിനു തൊട്ടു മുൻപ് മലയാളത്തിൽ അയാൾ പറഞ്ഞത് മാത്രം അവൻ വ്യക്തമായി കേട്ടു. ഫോണിൽ സംസാരിച്ച ആൾ അവനോടു പുറത്തേക്കു  വരാനാണ് പറഞ്ഞത്. അത് മാത്രമേ കിട്ടുവിനു മനസ്സിലായുള്ളൂ.
അവൻ പേടിച്ചരണ്ട് പുറത്തേക്കിറങ്ങി. അവൻ പുൽ തകിടികൾക്കിടയിലൂടെ നടന്നു. പെട്ടെന്ന് ഒരു പ്രകാശം അവൻ കണ്ടു. അതൊരു പറക്കും തളിക ആയിരുന്നു. രണ്ടു പച്ച മനുഷ്യർ കിട്ടുവിന്റെ അടുത്തേക്ക് നടന്നു വന്നു. അവർ അവനെ ഒരു കണ്ണാടി കാണിച്ചു. പെട്ടെന്ന് കിട്ടു അവിടെ മയങ്ങി വീണു.
അവൻ ഉണർന്നപ്പോൾ അവൻ പറക്കും തളികയിലായിരുന്നു. അത് വളരെ വേഗം എങ്ങോട്ടോ പോയിക്കൊണ്ടിരിക്കുകയായിരുന്നു. പറക്കും തളികക്ക് പച്ച നിറമായിരുന്നു. പച്ച മനുഷ്യർ വന്നിട്ട് കിട്ടുവിനോട് ആംഗ്യ ഭാഷയിൽ എന്തെങ്കിലും കഴിക്കാൻ വേണോ എന്ന് ചോദിച്ചു. അവൻ തലയാട്ടി. അവർ ഒരു പച്ച പാനീയം അവനു കൊടുത്തു. പാനീയം വാങ്ങി കുടിച്ചിട്ടു വീടിനെയും നാടിനെയും ഓർത്തു  അവൻ വിഷമിച്ചിരുന്നു. 
പെട്ടെന്ന് പറക്കും തളികയിൽ ഒരു അലാറം അടിച്ചു. അതൊരു അപകട സൂചനയായിരുന്നു. ഇടി  വെട്ടും പോലെ ഒരു ഭയങ്കര ശബ്ദം. പുറത്തു മിന്നൽ പോലെ വെളിച്ചവും. അവന്റെ മടിയിൽ ഒരു പച്ച കല്ല് വന്നു വീണു. കിട്ടു തല ഉയർത്തി നോക്കി. പറക്കും തളികയുടെ ചില്ലുകൾ ഒന്നും പൊട്ടിയിട്ടില്ല. ഈ കല്ല് എങ്ങനെ അകത്തു വന്നു? അവൻ ചിന്തിച്ചു. 
അതൊരു  മാന്ത്രിക  കല്ലായിരുന്നു.  അടുത്തുകൂടി പോയ ഉൽക്കയിൽ നിന്നും പറക്കും തളികയിലേക്കു ചാടിയതായിരുന്നു അവൻ.
കല്ല്: "നീയെങ്ങോട്ടാ പോകുന്നത്‌?"  
കിട്ടു: "എനിക്കറിഞ്ഞു കൂടാ" 
കല്ല്: "നിന്നെ ഇവർ  കൊണ്ടുപോകുന്നത്‌ മരതക ഗാലക്സിയിലേക്കാണ്. അവിടെ എല്ലാം പച്ച നിറമാണ്. വീട്,  കൊട്ടാരം, ജീവികൾ എല്ലാം. അവിടുത്തെ ആൾക്കാർ ഭൂമിയിലെ  മനുഷ്യരെ പിടിച്ചു കൊണ്ടുപോയി പച്ച മനുഷ്യരാക്കുന്നു. ഭൂമിയിലേക്ക് രക്ഷപെടാൻ നിന്നെ ഞാൻ സഹായിക്കാം. നിന്നെ  ഇവർ  കൊണ്ടുപോകുന്ന ഗ്രഹത്തിൽ ഒരു സൂപ്പർ ചെടിയുണ്ട്. പച്ച മനുഷ്യർക്ക് അതേപ്പറ്റി അറിയില്ല.അതിന്റെ നീര്  കുടിച്ചാൽ നീ ഒരു സൂപ്പർ കിഡ് ആയി മാറും."
കിട്ടു: "ആ ചെടി ഞാൻ എങ്ങനെ കണ്ടു പിടിക്കും?"
കല്ല്:"ദാ പിടിച്ചോളൂ. ഒരു വാച്ച്. ഇത് ഉപയോഗിച്ച് നിനക്ക് പ്രകാശ വേഗതയിൽ സഞ്ചരിക്കാം. ഇത് നിനക്ക് വഴി കാണിച്ചു തരും. ഇതാ ഒരു മാന്തിക കിഴി. ഇത് ചെറുതാണെങ്കിലും ഇതിൽ അവിടുത്തെ എന്ത് സാധനങ്ങളും കൊള്ളും. ദാ ഇതൊരു മാന്തിക ചിറക്. ഇതും വാച്ചും ഉപയോഗിച്ച് നിനക്ക് മൂന്നു ദിവസം കൊണ്ട് ഭൂമിയിൽ എത്താം."
കല്ല് മാഞ്ഞു പോയി.
കിട്ടിയ വാച്ചും ചിറകും കിഴിയും കിട്ടു സൂക്ഷിച്ചു വച്ചു. മരതക ഗ്രഹത്തിൽ എത്തിയപ്പോൾ പച്ച മനുഷ്യർ അവനെ പിടിച്ചു കൊണ്ട് പോയി ഒരു ഗുഹയിൽ അടച്ചിട്ടു. പച്ച പാനീയത്തിൽ എന്തൊക്കെയോ മരുന്നുകൾ ചേർത്ത് അവനെ കുടിപ്പിച്ചു. അവൻ മയങ്ങി വീണു. ഉണർന്നപ്പോൾ അവൻ സൂപ്പർ ചെടിയുടെ കാര്യം ഓർത്തു. അവൻ വാച്ച് എടുത്തു അതിലെ ബട്ടൺ അമർത്തി. അത്ഭുതം! അവൻ സൂപ്പർ ചെടിയുടെ മുന്നിലെത്തി.
ഒരു ചെടി പറിച്ചെടുത്തു അവൻ അതിന്റെ നീര് കുടിച്ചു. അവൻ സൂപ്പർ കിഡ് കിട്ടു ആയി മാറി. അവൻ മാന്ത്രിക കിഴി തുറന്നു. അവിടെയുള്ള എല്ലാ സൂപ്പർ ചെടികളും കിഴിക്കുള്ളിലായി. 
ഗുഹയിൽ  അവനെ കാണാതായതോടെ പച്ച പട്ടാളം അവനെ തിരഞ്ഞിറങ്ങി. അവനെ കണ്ടപ്പോൾ അവർ വെടി വച്ചു. പക്ഷെ അവനൊന്നും സംഭവിച്ചില്ല. അവൻ അവർക്കു നേരെ കൈ ചൂണ്ടി വെട്ടി വെക്കുന്നത് പോലെ കാണിച്ചു. അവന്റെ വിരലുകളിൽ നിന്നും വെടിയുണ്ടകൾ പാഞ്ഞു. പട്ടാളക്കാർ മരിച്ചു വീണു.
അവൻ സൂക്ഷിച്ച വച്ചിരുന്ന ചിറകുകൾ എടുത്തു പറന്നു തുടങ്ങി. മൂന്നാമത്തെ ദിവസം അവൻ ഭൂമിയിലെത്തി. മാന്തിക ചെടികളും വാച്ചും കിഴിയും ചിറകുകളും അവൻ സൂക്ഷിച്ചു വച്ചു.
അവന്റെ അച്ഛനും അമ്മയ്ക്കും സന്തോഷമായി. ആപത്തു വരുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ അവനു കഴിഞ്ഞു. അങ്ങനെ അവൻ "സൂപ്പർ കിഡ് കിട്ടു" എന്നറിയപ്പെടാൻ തുടങ്ങി.

ഇഷാൻ ശൈലേഷ് 
5 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ