ലോകമേ നീ എവിടെ?
നിൻമേൽ പതിച്ച
കോവിഡ് 19 കരാള
ഹസ്തമേ.........
നീ വരുത്തിയല്ലോ
മഹാമാരിതൻ
മുൾമുനയാൽ തീർത്ത
ജനജീവിതം
വിട്ടൊഴിയൂ........
വിട്ടൊഴിയൂ കീടമേ
ഈ മനോഹരലോകത്തിൽ
നിന്നും നിൻ ക്രൂരവിനോദം
നിർത്തൂ നിർത്തൂ നിർത്തൂ
നിന്നെ തുരത്തിയോടിക്കും
ഞങ്ങൾ ഒറ്റക്കെട്ടായി
പൊട്ടിക്കും നിൻ ചങ്ങല
ഞങ്ങൾ ഒറ്റക്കെട്ടായി
ലോകമേ നിന്നെ
കാത്തുകൊള്ളുന്നു ഞങ്ങൾ...