ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡിങ്

ആമുഖം

ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ

സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൽ പവലിന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൽ പവൽ ആണ് ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. ഇന്ത്യയിലെ സ്കൗട്ടിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. യുവതലമുറയുടെ ശാരീരികവും മാനസികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് ഗൈഡിന്റെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വ്യത്യസ്തങ്ങളായിട്ടുള്ള പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയവീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ

ഗവൺമെന്റ് മോ‍‍ഡൽ എച്ച് എസ്സ് വെങ്ങാനൂരിൽ ഗൈഡിങ് യൂണിറ്റ് സൈനു ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗൈഡിങ് യൂണിറ്റിൽ ഇൗ അധ്യയന വർഷം 30 പേരുണ്ട്. കഴിഞ്ഞ അധ്യയന വ൪ഷം 8 ഗൈ‍‍ഡ്സ് രാജ്യപുരസ്ക്കാ൪ പരീക്ഷ എഴുതുകയും 8 പേരും എസ്.എസ്. എൽ. സിയ്ക്ക് ഗ്രെയ്സ് മാർക്കിന് അ൪ഹത നേടുകയും ചെയ്തു. കഴിഞ്ഞ വ൪ഷം 3ദിവസത്തെ ക്യാമ്പ് സ്ക്കൂളിൽ വച്ച് നടക്കുകയുണ്ടായി. കുട്ടികൾ വിവിധ പ്രവ൪ത്തനങ്ങളിൽ പങ്കെടുത്തു. ആഴ്ചയിൽ ഒരു ദിവസം വൈകുന്നേരത്തെ ക്ലാസും ചില ശനിയാഴ്ചകളിൽ 11.00am മുതൽ 4.00pm വരെ ഗൈഡിങ് ക്ലാസ്സ് നടന്നു വരുന്നു.

പ്രവർത്തനങ്ങൾ

പൂന്തോട്ടനിർമ്മാണം, സ്കൂൾ പരിസരം വൃത്തിയാക്കൽ, ദരിദ്രജനങ്ങള സഹായിക്കൽ, ദിനാചരണങ്ങൾക്കു നേത‍ൃത്വം നൽകൽ, ഗൈഡ്സ് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

ലക്ഷ്യങ്ങൾ

സ്വയം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും, ധൈര്യശാലികളാകാനും, ഉത്തമപൗരയാകുന്നതിനും പെൺകുട്ടികളെ പ്രാപ്തരാക്കുന്നു.

സ്കൗട്ട്

സ്ക്കൗട്ട് അംഗങ്ങൾ

10 വർഷമായി സ്കൂളിൽ സ്കൗട്ട് നിലനിൽക്കുന്നു. ആദ്യം 32കുട്ടികൾ ഉണ്ടായിരുന്ന ഈ യൂണിറ്റിൽ ഇപ്പോൾ ഏകദേശം 54 കുട്ടികൾ ഉണ്ട്.കെ.സുരേഷ് കുമാർ സാറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളെ രണ്ടു യൂണിറ്റുകളായി തിരിച്ചിരിക്കുന്നു.എട്ടുപേർ അടങ്ങുന്ന ഒരു പട്ടോൾ,അങ്ങനെയുള്ള നാല് പട്ടോൾ ആണ് ഒരു യൂണിറ്റ്. ആഴ്ചയിൽ ഒരു ദിവസം ട്രൂപ്പ് മീറ്റിംഗ് നടത്താറുണ്ട്.

പ്രവർത്തനങ്ങൾ

പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം, ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ, ഗതാഗതബോധവൽക്കരണം, സ്കൗട്ട് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

ലക്ഷ്യങ്ങൾ

സ്വഭാവരൂപീകരണം, സംഘബോധം ഉണ്ടാക്കൽ, നേതൃത്വ മനോഭാവം ഉണ്ടാക്കൽ, ഉത്തമ പൗരനാകുന്നതിന് പ്രാപ്തരാക്കുന്നു.

പ്രളയസഹായം

Guiding 2021-22 പ്രവർത്തന റിപ്പോർട്ട് _______

 1)മാസ്ക് നിർമ്മാണം 

ജനുവരി 10 2021-Guides നിർമ്മിച്ച 400 മാസ്ക് നെയ്യാറ്റിൻകര സ്കൗട്ട് ഓഫീസിൽ ഏൽപ്പിച്ചു.

2)വീഡിയോ പ്രദർശനം 

January 12:- ബേഡൻ പവ്വലിനെ കുറിച്ച് ഒരു വീഡിയോ പ്രദർശിപ്പിച്ചു.

3)പൊതു വിജ്ഞാന ചോദ്യങ്ങൾ 

2021 ജനുവരി 14 - രാജ്യപുരസ്കാർ പരീക്ഷയ്ക്ക് സഹായകരമായ G.K ചോദ്യങ്ങൾ.

4)പ്ലാസ്റ്റിക് നിർമാർജനം 

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി പ്രോജക്ട് നടപ്പിലാക്കി. സെപ്റ്റംബർ 1 മുതൽ ഡിസംബർ 30 വരെ ആയിരുന്നു പ്രവർത്തന കാലം.

ഓരോ മാസവും ഓരോ തരം പ്രവർത്തനങ്ങളായിരുന്നു.വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. പ്ലാസ്റ്റിക് തരംതിരിച്ച് ശേഖരിച്ച് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശലവസ്തുക്കൾ നിർമിച്ചു, അതിനുള്ള പരിശീലനം നൽകി. പ്ളാസ്റ്റിക്കിന്റെ ദോഷങ്ങളെ കുറിച്ചും ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചും വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളും മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. പ്ലാസ്റ്റിക് വസ്തുക്കൾക്ക് ബദൽ വസ്തുക്കൾ നിർമ്മിച്ചു പ്രചരിപ്പിക്കുകയും ചെയ്തു.

 5)ലോക പരിചിന്തന ദിനം 

ഫെബ്രുവരി 22 ലോക പരിചിന്തന ദിനമായി ആചരിച്ചു.

6)ലോക പുകയില വിരുദ്ധ ദിനാചരണവും വെബിനാറും 

2021 മെയ് 31 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് നടന്ന വെബിനാറിൽ പങ്കെടുത്തു.

7)പ്രവേശ് മുതൽ മുതൽ രാജ്യ പുരസ്കാർ വരെ

പ്രവേശ് മുതൽ രാജ്യപുരസ്കാർ വരെ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ വിശദീകരിച്ചു.

8)പ്രാർത്ഥനാ ഗാനം 

ഗൈഡ് പ്രാർത്ഥന എങ്ങനെ ശരിയായി പാടാം എന്നതിൽ പരിശീലനം നൽകി.

9)സിലബസ് 

ദ്വിതീയ സോപാൻ സിലബസ്, ത്രിതീയ സോപാൻ സിലബസ്, രാജ്യപുരസ്കാർ സിലബസ്, എന്നിവയെക്കുറിച്ച് വിശദീകരിച്ചു.

10)കൗമാരക്കാർക്കുള്ള ബോധവൽക്കരണ പരിപാടി 

27 - 2- 2021 ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ 9:00 വരെ കൗമാരക്കാർക്കുള്ള ബോധവൽക്കരണ പരിപാടിയിൽ ഗൈഡ്സ് പങ്കെടുത്തു.

11)ഗെയ്ഡ്  ടർണേഴ്സ് പ്ളാസ്റ്റിക് ചലഞ്ച് 

മാർച്ച് 4-2021 WWF ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു.

12)ലോഗുബുക്കുകൾ 

ജൂൺ 2 രാജ്യപുരസ്കാർ ഗൈഡുകൾ തയ്യാറാക്കേണ്ട ലോഗ് ബുക്കുകളെ കുറിച്ച് വിശദീകരിച്ചു. രാജ്യപുരസ്കാർ സിലബസിനെ കുറിച്ച് വിശദീകരിച്ചു.

13)വീഡിയോ പ്രദർശനം 

സാർ റോബർട്ട് സ്റ്റീഫൻസൺ ബെഡൻ പൗവ്വലിനെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.

14പ്രാർത്ഥനാ ഗാനം 

ഗൈഡ് പ്രാർത്ഥന ഗാനം എങ്ങനെ ശരിയായി പാടാം എന്നതിനെക്കുറിച്ച് പരിശീലനം നടത്തി.

15)പ്രവേശ് 
പാഠഭാഗങ്ങൾ 

കൊറോണക്കാലം ഗെയ്ഡ് ആസ്പിരിന്റ് ആയ ഒരു കുട്ടി എഴുതേണ്ട പ്രവേശ് സിലബസിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചു.

16)പ്രഥമ സോപാൻ സിലബസ് 

പ്രഥമ സോപാൻ സിലബസിനെ കുറിച്ച് വിശദീകരിച്ചു. ദ്വിതീയ

സോപാൻ സിലബസ്,തൃതീയ സോപാൻ സിലബസിനെ കുറിച്ച് വിശദീകരിച്ചു.
17)കെട്ടുകൾ 

വിവിധ തരം കെട്ടുകൾ പരിശീലിച്ചു.

¤ ജൂൺ 3 ഗ്രീൻ ക്ലീൻ കേരള വൃക്ഷ പരിപാലന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.

¤ ജൂൺ 5
18)ഓൺലൈൻ ക്ലാസ് 
 റെഗയ്ഡ്സിനു   ക്ലാസ് വേണ്ടി ഓൺലൈൻ ക്ലാസ് നടത്തി.
19)പരിസ്ഥിതി ദിനാചരണവും വെബിനാറും 

ജൂൺ 5 ശനിയാഴ്ച രാവിലെ 8:30ന് പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട മീറ്റിംഗ് ഉണ്ടായിരുന്നു.

20)ബേസിക് സർട്ടിഫിക്കറ്റ്

ജൂൺ 8 ഓൺലൈൻ ആയി ഈ കോഴ്സിൽ രജിസ്ട്രേഷൻ നടത്തി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്ന് വിശദമായി പറഞ്ഞു. രാജ്യപുരസ്കാർ ഗൈഡുകൾക്ക് ഉപകാരപ്രദമായ വീഡിയോ പ്രദർശിപ്പിച്ചു.

2021 ജൂൺ 8

 രാജ്യപുരസ്‌കാർ മോഡൽ   ചോദ്യങ്ങൾ
 രാജ്യപുരസ്കാർ മോഡൽ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  പഠിപ്പിച്ചു .
.പ്രഥമസോപാൻ കെട്ടുകൾ 
ജൂൺ 9 ന് പ്രഥമസോപാൻ കെട്ടുകളെ കുറിച്ച് പഠിപ്പിച്ചു 
ഓൺലൈൻ ക്ലാസ്
ജൂൺ  13 ന് വൈകുന്നേരം 5:30 മുതൽ ഓൺലൈൻ ക്ലാസ്സ്‌ നടത്തി.
 ജൂൺ  14
സി.രാജേന്ദ്രൻ അനുസ്‌മരണം 
മുൻ ജില്ലാസെക്രട്ടറി അന്തരിച്ച സി.രാജേന്ദ്രൻ അനുസ്മരണം സൂം മീറ്റിംഗിലൂടെ നടന്നു.
ജൂൺ  15
ബാൻഡേജുകൾ 
വിവിധതരം ബാൻഡേജുകളെ കുറിച്ച് പഠിപ്പിച്ചു. ത്രികോണ രീതി വിശദീകരിച്ചു.
 മാസ്ക് നിർമ്മാണം 
ഗൈഡുകൾ നിർമ്മിച്ച 381 മാസ്‌കുകൾ സ്കൗട്ട് ഓഫീസിൽ ഏൽപ്പിച്ചു.
ജൂൺ  17
വ്യായാമ മുറകൾ 
ബിപിയുടെ 6 വ്യായാമ മുറകളെ പറ്റി പരിശീലനം നൽകി.
ജൂൺ  18
ആംബുലൻസ് ബാഡ്‌ജ്‌ 
ആംബുലൻസ് ബാഡ്ജ് സിലബസ് ചിത്ര സഹിതം വിശദീകരിച്ചു. 
സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ചരിത്രം
സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ചരിത്രത്തെ പറ്റി വീഡിയോ പ്രദർശിപ്പിച്ചു.
ജൂൺ  19
ബേസിക് കോവിഡ് സർട്ടിഫിക്കറ്റ് 
ഓൺലൈൻ ആയി ഈ കോഴ്‌സിൽ  രജിസ്റ്ററേഷൻ നടത്തി സർട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്ങനെ എന്ന് വിശദമായി മലയാളത്തിൽ മനസ്സിലാക്കാവുന്ന യൂട്യൂബ് വീഡിയോ പ്രദർശിപ്പിച്ചു.
 ജൂൺ  20

ഓൺലൈൻ ക്ലാസ്സ്‌

ഗൈഡുകൾക്ക് ഓൺലൈൻ ക്ലാസ് നടത്തി  
ജൂൺ  22

ലഹരിയുടെ കാണാക്കയങ്ങൾ  - തിരിച്ചറിവും ജീവിതവും 
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട്  അനുബന്ധിച് റെഡ് അഡ്വർടൈസേഴ്സും കെ.സ്.ബി.സ്.ജി.നെയ്യാറ്റിൻകര ജില്ലാ അസോസിയേഷനും സമ്യുക്തമായി സംഘടിപ്പിച്ച വെബ്ബിനറിൽ പങ്കെടുത്തു. 
ജൂൺ 27
പൊതുവിജ്ഞാനം 
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ GK ചോദ്യങ്ങൾ പഠിപ്പിച്ചു. 
ജൂൺ 28
യൂണിഫോം ഭാഗങ്ങൾ
ഗൈഡ് യൂണിഫോം ഭാഗങ്ങൾ   വിശദീകരിച്ചു.
ജൂൺ  29
സെ നോ ടു ഡ്രഗ്സ് 
സെ നോ ടൂ ഡ്രഗ്സ് എന്ന ഷോർട് ഫിലിം പ്രദർശിപ്പിച്ചു.
ജൂൺ  30
ക്വിസ് മത്സരം 
ഗൈഡുകൾക്ക് ഓൺലൈൻ ക്വിസ് മത്സരം നടത്തി. അമലേന്ദു , അഞ്ജന എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടി .
 ജൂലൈ  1
സാനിറ്റേഷൻ  പ്രൊമോട്ടർ 
സാനിറ്റേഷൻ പ്രൊമോട്ടർ ,  സോളാർ എനർജി  എന്നിവയെ കുറിച്ച് വിശദീകരിച്ചു.
ജൂലൈ  8
  ഫ്ലാഗ് സോങ് 
ജൂലൈ 8 ന്  ഫ്ലാഗ് സോങ് പരിശീലനം നടത്തി .
ജൂലൈ 9
സ്കൗട്ട് ആൻഡ് ഗൈഡിന്റെ ചരിത്രം
സ്കൗട്ട് ആൻഡ് ഗൈഡിന്റെ ചരിത്രത്തെ കുറിച്ച് വിശദികരിച്ചു.
ആഗസ്റ്റ്  14
 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ചരിത്രത്തിലൂടെ 
ഇന്ത്യയുടെ സ്വന്തന്ത്ര്യസമരത്തെ പറ്റി വിശദീകരിച്ചു.
ആഗസ്റ്റ്  15
ഇന്ത്യയുടെ കലാസാംസ്‌കാരിക പൈതൃകം
ആഗസ്റ്റ്  15 സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകം എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി.  പ്രസംഗ  മത്സരവും നടത്തി. അമലേന്ദു  1- ആം  സ്ഥാനം  നേടി .
ക്യാഷ്‌ അവാർഡുകൾ വിതരണം ചെയ്തു .
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിനു വേണ്ടി നടത്തിയ യൂണിറ്റ് തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അമലേന്ദു , രണ്ടാം സ്ഥാനം നേടിയ അഞ്ജന എന്നിവർക്ക്  HM in charge കവിത ടീച്ചർ ക്യാഷ് അവാർഡുകൾ നൽകി.
ഒക്ടോബർ  5
സ്ത്രീ സുരക്ഷയും നിയമവും 

2021 ഒക്ടോബർ 5 ന് വൈകുന്നേരം 5:30 ന് സ്ത്രീ സുരക്ഷയും നിയമവും എന്ന വിഷയത്തെ ആസ്‌പദമാക്കി വെബ്ബിനാർ സംഘടിപ്പിച്ചു.

ഒക്ടോബർ  25
KSBSG സ്ഥാപകദിനവമായി ബന്ധപ്പെടുത്തി 2021 ഒക്ടോബർ 25 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഓൺലൈൻ ക്വിസ് മത്സരം നടത്തി .
നവംബർ 9
ദ്വിതീയസോപാന ടെസ്റ്റ് 
നവംബർ 9 ന് 7 മണി മുതൽ 8 മണി വരെ ദ്വിതീയ സോപാൻ ടെസ്റ്റ് നടത്തി.
ഡിസംബർ 27
കെട്ടുകൾ  
ഡിസംബർ 27 മുതൽ ജനുവരി 5 വരെ  ദ്രാഹിച്ച്, പ്രഥമസോപാൻ നോട്ടുകൾ, ബോലൈൻ നോട്ട്, ഫിഷെർമാൻസ്‌ നോട്ട് ,ടിമ്പർ  ഹിച്ച് , ഫയർമാൻസ് ചെയർ നോട്ട് , ക്ലോഹിച്ച് നോട്ട്, ഷീപ് ഷാങ്ക്‌, ഹെഡ് ബാൻഡേജ്‌ എന്നിവ പഠിപ്പിച്ചു. 
ജനുവരി 6
നീ ബാൻഡേജ് 
ജനുവരി 6 ന് നീ ബാൻഡേജ് പഠിപ്പിച്ചു. 
ജനുവരി 5
രാജ്യപുരസ്കാർ പ്രീ ടെസ്റ്റ് 

2022 ജനുവരി 5 ന് രാജ്യപുരസ്കാർ പ്രീ ടെസ്റ്റ് നടത്തി.