ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം/2020-21

Schoolwiki സംരംഭത്തിൽ നിന്ന്

ലോവർ പ്രൈമറി വിഭാഗം 2020-21

'അക്ഷരവൃക്ഷം' പദ്ധതി

കോവിഡ് -19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴവൻ സ്‍കൂളുകൾക്കും അവധി നൽകിയ സാഹചര്യത്തിൽ ഈ കാലത്തെ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 'അക്ഷരവൃക്ഷം' പദ്ധതി ആവിഷ്കരിച്ച. എൽ പി വിഭാഗത്തിൽ നിന്നും വിഷ്ണുലാൽ സറിന്റെ നേതൃത്വത്തിൽ ഈ ദുരിതക്കാലത്തെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ ധാരാളം കുട്ടികൾ ഈ ഉദ്യമത്തിൽ പങ്കാളികളായി.

ജൂൺ5 - പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൻ്റെ ഒന്ന്,രണ്ട് ക്ലാസിൻെറ വിഷയം എൻറെ പരിസ്ഥിതി, മൂന്ന്, നാല് ക്ലാസുകൾക്ക് ഈ സമകാലീന കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിൻ്റെ ആവശ്യകത. പരിസ്ഥിതി ദിനത്തിൽ ചെടികൾ നടുന്ന , കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ ചെടിയുടെ അടുത്ത് നിന്ന് എടുത്ത ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, നമ്മുടെ പ്രദേശത്തുളള വളരെ പ്രായം തോന്നിക്കുന്ന വ്യക്ഷത്തെ പൂമാല ഇട്ട് ആദരിക്കുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാൻ പറഞ്ഞു. മത്സര വിജയികളെ കണ്ടെത്തിയത് ഹൈസ്കൂൾ അധ്യാപകരും, പ്രശസ്തരായ സാഹിത്യകാരുമാണ്

ജൂൺ 19 വായനാദിനം

വായനാദിന പ്രതിജ്ഞ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വായനാദിന മത്സരങ്ങൾ 1,2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ, വായനാ മത്സരം(വായനാ സാമഗ്രികൾ പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിന് ശേഷം കുട്ടികൾ വായിക്കുന്ന വീഡിയോ എടുത്ത് അയക്കണം). 3,4 ക്ലാസിലെ കുട്ടികൾക്ക് കവിതാപാരായണം, പുസ്തകാസ്വാദന മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്ക് വേണ്ടി കവിതാപാരായണം, പുസ്തകാസ്വാദന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ ഇടാൻ പറഞ്ഞു.