ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവേശനോത്സവം 2017-18

Schoolwiki സംരംഭത്തിൽ നിന്ന്

[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ]]

'പ്രവേശനോത്സവം 2017-18'
        2017-18 അധ്യയന വർഷത്തെ പ്രവേശനോത്സവം  വെങ്ങാനൂർ ഗവൺമെന്റ് മോഡൽ  ഹയർ സെക്കന്ററി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.എം.എൽ.എ ശ്രീ ആഡ്വ എം വിൻസെന്റ് ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികൾ അന്നേ ദിവസം സ്കൂളിൽ സന്നിഹിതരായി.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്കാരം വിതരണം ചെയ്യുകയുണ്ടായി.നിരവധി എൻഡോമെന്റുകളും സ്കോളർഷിപ്പുകളും ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി.നവാഗതർക്ക് സ്വാഗതമേകിയത് ഏറെ ശ്രദ്ധേയമായിരുന്നു.കിരീടവും തോരണങ്ങളും അണിഞ്ഞെത്തി‍യ ഒന്നാം ക്ലാസ്സുകാരെ അക്ഷരദീപം തെളിയിച്ച് ഓരോ അദ്ധ്യാപകരായി ക്ലാസ്സുകളിലേയ്ക്ക് കൈപിടിച്ചു കയറ്റി.സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.നിരവധി രക്ഷാകർത്താക്കളും നാട്ടുകാരും അഭ്യുദയകാംഷികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

നിഹാര ജെ കെ
നവാഗതർ