ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ആർട്‌സ് ക്ലബ്ബ്

കൺവീനർ : ശാരിക

കലോത്സവം

2023-24 അധ്യായന വർഷം ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിലെ സ്കൂൾ കലോത്സവം സെപ്റ്റംബർ21,22 തീയതികളിൽനടന്നു.പ്രശസ്ത സിനി ആർട്ടിസ്റ്റ്ശ്രീ.ജഗദീഷ് പ്രസാദ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ ചടങ്ങിന് സ്വാഗതം അർപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി ടീച്ചർ, വാർഡ് മെമ്പർ ശ്രീമതി മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നമ്മുടെ സ്കൂളിലെ അധ്യാപകനായ ശ്രീ. പ്രിൻസ് ലാൽ സാറിന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനവും മേളയ്ക്ക് മാറ്റുകൂട്ടി. സ്റ്റാഫ് സെക്രട്ടറി ശ്രീ. സുനിൽകുമാർ സാറിന്റെ നന്ദി പ്രകാശനത്തോടെ പൊതുയോഗം സമാപിച്ചു.
രണ്ടുദിവസം നീണ്ടുനിന്ന കലോത്സവത്തിൽ എൽപി,യുപി,എച്ച്എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും നടത്തി. വിവിധ മത്സര ഇനങ്ങളിലായി കുരുന്നു പ്രതിഭകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. മത്സരങ്ങളിലെ വൈവിധ്യവും പുതുമയും മേളയ്ക്ക് പുതുജീവനേകി. സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും പ്രിൻസിപ്പൽ ശ്രീമതി.ടീച്ചർ ബീന ടീച്ചർ,ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ, പിടിഎ പ്രസിഡന്റ് ശ്രീ.പ്രവീൺ കലോത്സവ കൺവീനർ ശ്രീമതി. ശാരിക ടീച്ചർ എന്നിവർ നിർവഹിച്ചു.

സ്കൂൾതലത്തിൽ എ ഗ്രേഡ് ഓടെ ടോപ് സ്കോർ നേടിയ കുട്ടികളെ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളിൽ നവംബർ6,7,8,9 തീയതികളിൽ നടന്ന ഉപജില്ല കലോത്സവത്തിൽ എൽപി,യുപി,എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ കലാപ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഹൈസ്കൂൾ വിഭാഗം ഓവറാൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി., ഉപജില്ലാ മത്സരത്തിൽ 12 ഇനങ്ങൾക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം റവന്യൂ ജില്ലാതല കലോത്സവത്തിൽ Aഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി മാറാൻ ഈ കലാ പ്രതിഭകൾക്ക് സാധിച്ചു.