ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്ബ്

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്

കോഴിക്കുഞ്ഞ് വിതര​ണം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു

ജൂലൈ 20

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെയും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പൊതു ചടങ്ങിൽ കോവളം എം. എൽ. എ വിൻസന്റ് അവർകൾ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ സക്കൂൾ പി. ടി. എ അംഗങ്ങൾ എല്ലാം സജീവമായി പങ്കെടുത്ത പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഓരോ ക്ലാസ്സിൽ നിന്നും കോഴിക്കുഞ്ഞു വളർത്തലിൽ പ്രത്യേക താത്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു. 50കുട്ടികളിൽ ഓരോർത്തർക്കും 5 കോഴിക്കുഞ്ഞുങ്ങൾ, 2 കിലോ. ഗ്രാം. കോഴിേത്തീറ്റ, മരുന്നു, കോഴിയുടെ വളർച്ച രേഖപ്പെടുത്തുന്നതിനാവശ്യമായ നോട്ടുബുക്ക് എന്നിവ നൽകുകയുണ്ടായി. കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ച് നിന്ന് അവ കൈപ്പറ്റുകയുണ്ടായി. ഈ സ്ക്കൂളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സംരംഭങ്ങളിലൊന്നായി മാറി. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും സഹജീവീകളോട് സ്നേഹം വളർത്താനും ഈ പ്രവർത്തനത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളിൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ നന്മ വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.



വളർത്തു പക്ഷികൾക്കൊരു കൂടാരം

താറാവിന്റെ മുട്ടയുമായി ഹെഡ്‌മ്സ്ട്രസ്

പഠനപ്രവർത്തനത്തിൽ വളർത്തുപക്ഷി കളുടെ നിരീക്ഷണം കുട്ടികൾക്ക് നേരിട്ട് നടത്തുന്നതിനായി താറാവ് ,ടർക്കികോഴി(വാൻ കോഴി) എന്നിവ ജൈവവൈവിദ്ധ്യ പാർക്കിൽ പ്രത്യേക സൗകര്യമൊരുക്കി സംരക്ഷിച്ചുവരുന്നു.നാല് താറാവ് ,നാല് ടർക്കികോഴി(വാൻ കോഴി) യും ഇവിടുണ്ട്.