ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/വിഷബാധ

Schoolwiki സംരംഭത്തിൽ നിന്ന്
വിഷബാധ

മനുഷ്യവർഗത്തിൽ വിഷം ചീറ്റുന്ന
അഗ്നിയായ്തീർന്ന ബാധയല്ലോനീ.
വ്യാപനരീതിയാം ബാധയേ മാറ്റുവാൻ
മനുഷ്യരെല്ലാരും ഒത്തുചേരുന്നു.

എന്തിന്നു ഭയക്കണമീവിഷബാധയെ
പുഛിച്ചുതള്ളേണ്ടതല്ലീ ബാധയെ
ഭയക്കില്ലനിന്നെ...
മറക്കില്ലഞങ്ങൾ.

എന്തിനു നമ്മുടെ പാവനദേശമാം പുണ്യ-
പുരാണ കേരളത്തിൽ എത്തിനീ.. നീചേ.
നിന്നെ തിരിച്ച് നിന്നുടെ ലോകത്ത്
ചവിട്ടിതാഴ്ത്തും ഞങ്ങൾ.

ഭയക്കില്ലനിന്നെ...
തുരത്തിടും ഞങ്ങൾ.
ഇതിനപ്പുറമൊരു വാക്കുമില്ലാ നിന്നെപ്പറ്റി
എനിക്കിനി ചൊല്ലിടാൻ ...

ആദിത്യ ഡി എ
8 ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത