ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ലോകസവാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകസവാരി

അരുണ വെളിച്ചത്തിൽ മനുഷ്യ
നേത്രങ്ങളിൽ ഒളിച്ച്
പുരോഗമിക്കും ശാസ്ത്രലോകം
സൂക്ഷ്മ ദർശിനിയിലൂടെ തളച്ച്
പത്ര, ടീവി, റേഡിയോ
വാർത്തകളിൽ താരമായും
പുതുവർഷ ആശകളെ കെടുത്തി
ലോകത്തിന്റെ നിരാശയും
നെഞ്ചിടിപ്പും കണ്ണീരുമായി മാറി
കോവിഡ് 19 എന്ന മഹാമാരി
പിറന്നുവീണ വുഹാനെ മറന്നു
ലോക സവാരിക്കിറങ്ങി
രാഷ്ട്രങ്ങളുടെ പണം കവർന്നു.
'"ദൈവത്തിന്റെ സ്വന്തം നാട് "
കാണാൻ മോഹിച്ച്
വിമാനമാർഗം കേരളത്തിലും
ബ്രേക്ക്‌ ദി ചെയിനുമായി
അതിജീവിക്കാൻ കേരളവും
മരണനിരക്കിൽ വിറച്ച രാഷ്ട്രങ്ങൾ
മരണ മുഖത്തെ 'വാക്സിൻ '
എന്ന പ്രാണവായുവിനായി അലയുന്നു
അതിജീവനത്തിന്റെ കിതപ്പിലും
കുതിപ്പിലും ലോകരാഷ്ട്രങ്ങൾ..........
 

റീനാ ശ്യാം
+2 സയൻസ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത