ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ജീവിത പുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത പുസ്തകം

പിറന്നു വീണപ്പോൾ
തോന്നിയതു കൗതുകം
വായിലിറ്റിച്ചു വീഴ്ത്തിയ
മുലപ്പാൽ മധുരം -
 നുണഞ്ഞപ്പോൾ
തോന്നിയതു മാതൃമഹത്വം


പിച്ചവെച്ചാദ്യം - ഇടറിവീണപ്പോഴും
വെറുനിലത്തുരുണ്ടേറെ -
തളർന്നപ്പോഴും
തൊന്നിയതു പുതിയ -
 പാഠങ്ങൾ
അക്ഷര തെളിമയിൽ - ബാല്യം തളച്ചപ്പോൾ
തോന്നിയതു ജിജ്ഞാസ


കൗമാരം ബാധിച്ച - കണ്ണുകളെപ്പോഴും
ആരെയോ തേടിയിരുന്നു -
എന്നറിയുമ്പോൾ
തോന്നിയതു - കുസൃതിത്തരം
ജീവിത സത്യത്തിനു - മുന്നിൽ പകച്ചപ്പോൾ
തോന്നിയതു വിഡ്ഢിത്തം

ജരാനരകൾ ബാധിച്ച - ജീവിതവസാനത്തിൽ
തോന്നിയതു നൈരാശ്യം
ജീവിത പുസ്തകം - തുറന്നുവച്ചു
നാളുകൾ ഓരോന്നായ് -
മറിച്ചീടവേ
ജീവിതത്തിന്റെ - അവസാനവെളിച്ചവും
എന്നിൽ നിന്നകലുന്നതായ് - അറിയുന്നു ഞാൻ


മരുന്നിന്റെ മണമുള്ള - രാവുകൾക്കു
വിടചൊല്ലുമ്പോഴും
പിന്നിപ്പോയ കുറേ - സ്വപ്‌നങ്ങൾ
ഹൃദയത്തിൽ ചേർത്തു -
വായിക്കുമ്പോഴും
കടമെടുത്ത കിനാക്കളെ
പുൽകി മയങ്ങുമ്പോഴും


വായിച്ചറിയിച്ചറിയുവാൻ -
കഴിയാത്ത
കുറേ സത്യങ്ങളുമായ്
ജീവിതാപുസ്തകമെൻ -
മുന്നിൽ
തുറന്നു കിടക്കുകയായിരുന്നു.

വൈഗ സന്തോഷ്‌. എൻ. എസ്.
9 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത