ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയർത്തെഴുന്നേൽപ്പ്


ഇന്ന് എനിക്കും എന്റെ കുടുംബത്തിനും വളരെ സന്തോഷമുള്ള ദിവസമാണ്. എന്തെന്നാൽ കഴിഞ്ഞരണ്ടാഴ്ച മുൻപായിരുന്നു ഗൾഫിൽ നിന്ന് എത്തിയ എന്റെ ബന്ധവിൽ നിന്നും എനിക്ക് കോവിഡ് -19 പകർന്നതു്. എന്നാൽ ഞാൻ അത് അറിഞ്ഞിരുന്നില്ല. ആദ്യം ചെറിയ തൊണ്ട വേദനയും പനിയും ഉണ്ടായിരുന്നു. പിന്നീട് അത് വർദ്ധിക്കുകയും ശ്വാസം തടസ്സം കൂടുകയും ചെയ്തു. മരണം മുന്നിൽ കണ്ടു കിടന്ന ആ രണ്ട് ആഴ്ച ഇന്നും ഭയത്തോടെ ആണ് ഞാൻ കാണുന്നത്. ഞാൻ രക്ഷപെടുമെന്നും തിരികെ ജീവിതത്തിലേക്ക് എത്തുമെന്നും സ്വപ്നത്തിൽ പോലും കരുതിയില്ല. എനിക്കിപ്പോൾ വളരെയധികം സുഖപ്പെട്ടിരിക്കുന്നു. ഒരു കുഞ്ഞു കുട്ടിയെ നോക്കുന്നത് പോലെയായിരുന്നു നേഴ്സുമാർ എന്നെ സംരക്ഷിച്ചിരുന്നത്. ആ മരണക്കിടക്കയിൽ കിടന്നു കൊണ്ട് ഞാൻ അവരുടെ സ്നേഹമാർന്ന കണ്ണുകളിലൂടെ ദൈവത്തെ കണ്ടു. എന്നെ വീണ്ടും ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽപ്പിച്ച ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഒരായിരം നന്ദി.

അതിരാകൃഷ്ണൻ ആർ ബി
9 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ