ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അഹങ്കാരം പാടില്ല...!

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം പാടില്ല...!

മനോഹരമായ ഒരു വലിയ കാട്. വൻ മരങ്ങളും പുഴയും ചെടികളും വള്ളിപ്പടർപ്പുകളും ജീവികളും...... അങ്ങനെയെല്ലാം അവിടെയുണ്ട്. പ്രകൃതി രമണീയമായ കാഴ്ചകൾ...... കാട്ടിലെ എല്ലാ ജീവജാലങ്ങളും വളരെ ഒത്തൊരുമയോടെയാണ് ജീവിച്ചിരുന്നത്. പക്ഷേ..... ഒരു ഓറഞ്ച് മരത്തിനു മാത്രം അഹങ്കാരം. പക്ഷികളെ കൂട് കൂട്ടാനോ പഴങ്ങൾ കഴിക്കാനോ അത് അനുവദിച്ചിരുന്നില്ല. എപ്പോഴും എല്ലാവരോടും വഴക്ക് കൂടിയിരുന്നു. ആരെങ്കിലും മരത്തിനരികിൽ വന്നാൽ സ്വന്തം കഴിയിലകൾ അവർക്കു മേൽ കുലുക്കിയിടും.


അങ്ങനെയിരിക്കെ ഒരിക്കൽ മരം വെട്ടുകാർ വന്നു. ഓറഞ്ച് മരം വെട്ടുന്നതിന് അവർ തീരുമാനിച്ചു. ഓറഞ്ച് മരത്തിന് ഭയം തോന്നി.

"എന്നെ ആരു രക്ഷിക്കും...?"

ഇതെല്ലാം പക്ഷികൾ കാണുന്നുണ്ടായിരുന്നു. കിളികൾ തമ്മിൽ പറഞ്ഞു...

" ഓറഞ്ച് മരത്തിന് അങ്ങനെ തന്നെ വേണം.." അതു കേട്ട പക്ഷികളുടെ രാജാവ് പറഞ്ഞു...

"ഒരാൾ ആപത്തിൽ പെട്ടാൽ നാം സഹായിക്കുകയാണ് വേണ്ടത്. .. നമ്മൾ കാടിന്റെ മക്കൾ അല്ലെ.... പരസ്പരം ആശ്രയിച്ചെ നമുക്ക് ജീവിക്കാൻ കഴിയുകയുള്ളൂ.."

ഇതു കേട്ട കിളികൾ ഒരു തീരുമാനമെടുത്തു. "നമ്മുടെ കൂട്ടുകാരനായ ആനയെ വിവരമറിയിക്കാം..." അങ്ങനെ ആന വന്ന് മരം വെട്ടുകാരെ ഓടിച്ചു. ആന ഓറഞ്ച് മരത്തോടു പറഞ്ഞു." കൂട്ടുകാരാ.... നമ്മൾ സസ്യങ്ങളും ജന്തുക്കളും പരസ്പരം ആശ്രയിച്ചു മാത്രമെ ജീവിക്കാൻ കഴിയുകയുള്ളൂ....." ഓറഞ്ച് മരത്തിന് തന്റെ തെറ്റ് മനസ്സിലായി. പിന്നീട് അവർ എല്ലാവരും ഒത്തൊരുമയോടെ ജീവിച്ചു.

റിൻസി എസ് എസ്,
7 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ