ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറം

Schoolwiki സംരംഭത്തിൽ നിന്ന്
നിറം      

കേരകത്തിൻ ചോട്ടിലിരുന്നു കണ്ട
കനവുകൾ ക്കൊക്കെയും
കേരവൃക്ഷത്തിൻനിറം
കാടിനും കാട്ടിലെ കുളിരിനും
കൂട്ടിലെ കിളികൾക്കും
കൂട്ടുകെട്ടിൻ നിറം.
നാടിനും നാട്ടിലെ പാട്ടിനും
നെല്ലു കതിരിനും ചോട്ടിലെ.
ഓന്തിനും നന്മതൻ നിറം.
കണ്ണും കരളും കരുണയുമുള്ള
മർത്ത്യനാം എനിക്കെന്തേ
ആർത്തിതൻ നിറം.

ഹിദായത്ത്.ബി
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത